Friday, April 7, 2017

ആത്മാക്കൾ അനേകം പരമാത്മാവ് ഏകം

"നത്വേവാഹം തു നാസം 
ന ത്വം നേ മേ ജനാധിപാ: 
ന ചൈവ ന ഭവിഷ്യാമ: 

സർവ്വേ മ യ മത: പരം" .

( നിത്യ നായ ഞാനും നീയും ഈ രാജാക്കന്മാരുമെല്ലാം മുമ്പുമുണ്ടായിരുന്നവർ തന്നെയാണ്. ഇനി ഇല്ലാതാകുവാൻ പോകുന്നുമില്ല ). ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന ഒരു ധാരണ ഇന്നു പരക്കെ നിലവിലുണ്ട്.' ഞാൻ പിറവിയുമിറവിയുമില്ലാത്തവനാകുന്നു.'ധർമ്മത്തിന് അതി ഗ്ലാനി സo ഭവിക്കമ്പോൾ ഞാൻ അവതരിക്കുന്നു.. നീ എന്തു കർമ്മവും എന്നിൽ അർപ്പിച്ചു ചെയ്യുക ' ഏതേതു ഭക്തൻ ഏതേതു ആപത്തിൽ എന്നെ ഉപാസിക്കുന്നുവോ അവന് അതിൽ ഉറച്ച നിഷ്ട ഞാൻ തന്നെയാണു കൊടുക്കുന്നത്' നീ സദാ എന്നെ തന്നെ ഓർമ്മിക്കുകയാണെങ്കിൽ അവസാനം എന്നെത്തന്നെ പ്രാപിക്കും. ഭൂതം, ഭാവി ,വർത്തമാനം എന്നീ കാലങ്ങളിലുള്ള സർവ്വരേയും ഞാൻ അറിയുന്നു.എന്നാൽ അവരിലാരും എന്നെ അറിയുന്നില്ല. ഈ ഭഗവത് ഗീത വാക്യങ്ങളിൽ നിന്നു തന്നെ ജീവാത്മാവും പരമാത്മാവും വേറെ വേറെയാണെന്നു സ്പഷ്ടമാണ്...  ഓം ശാന്തി

No comments:

Post a Comment