Monday, April 24, 2017

ആത്മാവിന്റെ രൂപം, സ്ഥാനo.

ത്മാവ് മാംസ ചക്ഷുസ്സിന് ഗോചരമല്ലാത്ത അത്യന്തം സൂക്ഷ്മമായ ഒരു പ്രകാശ ബിന്ദുവാണ്. ശരീരമാകുന്ന രഥത്തിൽ പുരികങ്ങളുടെ മധ്യത്തിലായി ഈ രഥി വസിക്കുന്നു. ക്ഷേത്രത്തിൽ മൂർത്തിയെന്ന പോലെ നവ ദ്വാരങ്ങളോടുകൂടിയ ഈ ശരീരത്തിൽ ആത്മാവ് വസിക്കുകയാണ്. ഈ ആത്മസ്മൃതിക്കായിട്ടാണ് ഭാരതവാസികൾ പൊട്ടു തൊടുന്നത്.ബോധ സ്വരൂപനായ ആത്മാവാണ് ശരീരത്തിൽ ഇരുന്ന് വിവിധ വിചാരങ്ങൾ നെയ്യുന്നത്.ആത്മാവിന്റെ ഈ സങ്കല്പത്തിനെ മനസ്സ് എന്നു പറയുന്നു.മനസ്സിൽ ഉദിക്കുന്ന അനേക ചിന്തകളിൽ തീരുമാനമെടുക്കുന്നതും ആത്മാവു തന്നെയാണ്.

 ആത്മാവിന്റെ ഈ തീരുമാനമെടുക്കുന്ന ശക്തിയെ ബുദ്ധിഎന്നു പറയുന്നു. ബുദ്ധി തീരുമാനമെടുത്ത ശേഷം കർമേന്ദ്രിയങ്ങളിൽക്കൂടി കർമ്മം ചെയ്യുന്നതും കർമ്മഫലമായ സുഖദു:ഖങ്ങൾ അനുഭവിക്കുന്നതും ആത്മാവു തന്നെയാണ്. മനസ്സും ബുദ്ധിയും ആത്മാവിന്റെ തന്നെ ഭാഗമായതിനാലാണ്. ആത്മാവു തന്നെയാണ് ആത്മാവിന്റെ ശത്രുവും മിത്രവും എന്നു പറയുന്നത്. സങ്കല്പം, വാക്ക്, കർമ്മം, ഇവയ്ക്കനുസൃതമായി ആത്മാവിൽ സംസ്കാരം രൂപം കൊള്ളുന്നു.. ഈ സംസ്കാരമനുസരിച്ചായിരിക്കും ആത്മാവിന്റെ അടുത്ത ജന്മം'. അപ്പോൾ എന്താണ് ആത്മാവ്? മനസ്സും ബുദ്ധിയും സംസ്കാരവുമടങ്ങിയ അത്യന്തം സൂക്ഷ്മമായ അനശ്വരമായ ഒരു പ്രകാശ ബിന്ദു.

ഓരോ ആത്മാവും ജീവിത നാടകത്തിൽ ഓരോ ഭാഗം അഭിനയിക്കുകയാണ് സുഖം ,ദു:ഖം, ഒത്തുചേരൽ, വിട്ടു പോകൽ! 

No comments:

Post a Comment