ലാഹിരി മഹാശയൻ



ഒരു ഭാരതീയ യോഗിയാണ് ലാഹിരി മഹാശയൻ. ബംഗാളിൽ കൃഷ്ണനഗരത്തിലെ നദിയാ താലൂക്കിൽ, ഘുർണി ഗ്രാമത്തിൽ 1828 സെപ്തംബർ 30 ന് ജനിച്ച ശ്യാമ ചരണ ലാഹിരിയാണ് പിൽക്കാലത്ത് ലാഹിരി മഹാശയൻ എന്ന പേരിൽ , ജാതിമതഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകിയ യോഗിവര്യനായി മാറിയത്. കുട്ടിക്കാലത്തേ വാരാണസിയിൽ താമസമാക്കിയ അദ്ദേഹം ഹിന്ദി, ഉറുദു, സംസ്കൃതം, ബംഗാളി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകൾ അഭ്യസിക്കുകയും വിശദമായ വേദപഠനം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെ മിലിട്ടറി എഞ്ചിനീയറിംഗ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1861 ൽ, തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ ഹിമാലയത്തിലെ റാണിഖേത്തിൽ വച്ച് തന്റെ ഗുരുനാഥനായ മഹാവതാര ബാബാജിയെ കണ്ടുമുട്ടുകയും ക്രിയാദീക്ഷ സ്വീകരിക്കയും ചെയ്തു. വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു. യോഗാഭ്യാസം ദുർജ്ഞേയമായ ഒരു അനുഷ്ഠാനമാണെന്ന തെറ്റിദ്ധാരണ അകറ്റാൻ അദ്ദേഹത്തിന്റെ സഫലമായ ജീവിതം ഉത്തമദൃഷ്ടാന്തമാണ്. 1895 സെപ്തംബർ 26 ന് അദ്ദേഹം ശരീരം വെടിഞ്ഞു.



No comments:

Post a Comment