അഷ്ടാക്ഷരമന്ത്രം

'ഓം നമോ നാരായണായ'
എന്ന എട്ടക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടാക്ഷരമന്ത്രം എന്നറിയപ്പെടുന്നത്. സാധാരണനിലയിൽ മന്ത്രങ്ങളെല്ലാം 'ഓം' ചേർത്താണ് ജപിക്കാറുള്ളത്. 'നമഃശിവായ' എന്ന പഞ്ചാക്ഷരമന്ത്രം ഉദാഹരണം. എന്നാൽ 'ഓം നമോ നാരായണായ' എന്ന മന്ത്രത്തിലെ ഓംകാരം കൂടി ചേർന്നാലേ എട്ടക്ഷരമാകുന്നുള്ളു. അതിനാൽ അഷ്ടാക്ഷരമന്ത്രത്തിൽ 'ഓം' മന്ത്രത്തിന്റെ ഒഴിച്ചുകൂടാത്ത ഒരംശമാണ്. പ്രതിദിനം108 അല്ലെങ്കിൽ 1,008തവണ അഷ്ടാക്ഷരമന്ത്രം ഉരുവിടാറുണ്ട്.

No comments:

Post a Comment