അശ്വഹൃദയം

രു ദിവ്യമന്ത്രം. കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ട്. നൈഷധരാജാവായ നളനു ഈ ദിവ്യമന്ത്രം അറിയാമായിരുന്നു. നളനെ നഷ്ടപ്പെട്ട വിദർഭരാജകുമാരി ദമയന്തി ഋതുപർണ്ണരാജ്യത്ത് നളൻ താമസിക്കുന്നുവെന്ന് സംശയം തോന്നിയതിനാൽ അദ്ദേഹത്തെ തിരിച്ചുകിട്ടുവാൻ ഋതുപർണ്ണനോട് ഒരു ദിവസം കൊണ്ട് വിദർഭയിൽ എത്താൻ പറയുന്നു. നളനു അശ്വഹൃദയമന്ത്രം അറിവുണ്ടായിരുന്നു എന്ന് ദമയന്തി മനസ്സിലാക്കിയാണ് ഈ അഭ്യർത്ഥന നടത്തുന്നത്. ഋതുപർണ്ണനെ നളൻ 'അശ്വഹൃദയമന്ത്ര' സഹായത്താൽ ഒരു ദിവസം കൊണ്ട് കുണ്ഡിനത്തിൽ എത്തിക്കുന്നതായി മഹാഭാരതത്തിൽ പറയുന്നു.


വിദ്യ അറിയാവുന്നവർ

നളൻ
ഋതുപർണ്ണൻ


കഥ

പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്. കശ്യപമഹർഷിയുടെ പുത്രനായ കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു. അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ഈ മന്ത്രം മനസ്സിലാക്കണമെന്നു വിചാരിക്കുന്ന് ഋതുപർണ്ണൻ ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം കണ്ടു. ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ ഒറ്റനോട്ടത്തിൽ പറഞ്ഞു. അക്ഷഹൃദയമന്ത്രം അറിയാമായിരുന്നതിനാലാണ് താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത്. അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും അറിയിച്ചു. രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു. ഈ പുതിയ വിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു. അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ ബാഹുകൻ (നളൻ) രോഷത്തോടെ നശിപ്പിക്കുവാൻ തുനിഞ്ഞെങ്കിലും, അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു. കുണ്ഡിനത്തിലേക്കുള്ള ഈ യാത്രയിലാണ് അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ ഇരുവരും കൈമാറിയത്.

No comments:

Post a Comment