സത്യ സായി ബാബ



ഒരു ഇന്ത്യൻ ആദ്ധ്യാദ്മിക ഗുരുവും കാരുണ്യ പ്രവർത്തകനുമായിരുന്നു സത്യ സായി ബാബ. സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് 126 രാജ്യങ്ങളിലായി ഏതാണ്ട് 1200-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്.ശ്രീ സത്യ സായി ബാബ താൻ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.

പെദ്ദവേന്കമ്മ രാജുവിനും ഈശ്വരമ്മക്കുമായി പിറന്ന സത്യ നാരായണ രാജു ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനിച്ചത്‌. ബാബാ ഭക്തനും മലയാളിയുമായ പ്രൊഫ്. നാരായണ കസ്തൂരിയുടെ ലേഖനപ്രകാരം ബാബയുടെ പേരിനുപിന്നലെ ഒരു സംഭവമുണ്ട്, ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത്‌ പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അതുപോലെ കട്ടിലിനടിയിൽ നിന്നും ഒരു മൂർഖൻ വന്നതായും പരാമർശമുണ്ട്.
സത്യൻ ചെറുപ്പത്തിൽ തന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. 'മനസ ഭജരെ ഗുരു ചരണം' എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു. സത്യന് 8 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. അബൊധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്.

മരണം

2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30ന് പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85ആം  വയസ്സിൽ അന്തരിച്ചു. രാവിലെ 10.30 നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയെ ശ്വാസകോശസംബന്ധമായ അസുഖം മൂലം മാർച്ച് 28 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ബാബയ്ക്ക് ഡയാലിസിസും നടത്തിയിരുന്നു.

No comments:

Post a Comment