മഹാബലഗോപാലമന്ത്രം

മന്ത്രം

''ഓം നമോ വിഷ്‌ണവേ സുരപതയേ മഹാബലായ സ്വാഹാ"

ഫലം 

ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധനവും, ദാരിദ്ര്യശമനവും, തൊഴിലില്‍ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. 
9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ 5 അല്ലെങ്കില്‍ തമ്മില്‍ കൂട്ടിയാല്‍ 5 കിട്ടുന്ന സംഖ്യയായും ജപിക്കാവുന്നതാകുന്നു. വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയിലും ബുധനാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ബുധകാലഹോരയിലും ഈ മന്ത്രം ജപിക്കാവുന്നതാണ്. ദധിവാമനരൂപം (വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്‍റെ രൂപം) മനസ്സില്‍ കണ്ടുകൊണ്ട് ജപിക്കുന്നത് അത്യുത്തമം.

No comments:

Post a Comment