ശൈവമന്ത്രം, ശൈവമാലാ മന്ത്രം

ശൈവമന്ത്രം:

ഹ്രീം നമശ്ശിവായ ശിവായ രുദ്രായ 
ലോകേശായ ഘോരാകാരായ 
സംഹാരവിഗ്രഹായ ത്രിപുരഹരായ 
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ ഹും 
ഫള്‍ സ്വാഹാ

ശൈവമാലാ മന്ത്രം:

ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ 
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ 
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ 
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ 
മാം രക്ഷ രക്ഷ ഹും ഫള്‍

ഫലം 

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം. കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക

No comments:

Post a Comment