നിംബാർക്കാചാര്യർ

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്നു നിംബാർക്കാചാര്യർ.പ്രൊ രാമബോസിൻറെ അഭിപ്രായത്തിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ ആയിരുന്നു ഇദ്ദേഹം ജനിച്ചത് നിംബാർക്കാചാര്യരാണ് മാധ്വമുഖമർദ്ദന എന്ന ഗ്രന്ഥം രചിച്ചത് എന്ന അനുമാനത്തിലാണ് പ്രൊ.രാമബോസ് പഠനങ്ങൾ നടത്തിയത്. എങ്കിലും നിംബാർക്ക സമ്പ്രദായം എന്ന വൈഷ്ണവ ആരാധനാക്രമം അനുസരിച്ച് നിംബാർക്കാചാര്യർ അയ്യായിരം വർഷം മുൻപ് വരെ ജീവിച്ചിരുന്നു എന്നാണു വിശ്വാസം

ജീവിത കാലഘട്ടം

ചരിത്രകാരനായ ശ്രീ ആർ.ജി.ഭണ്ഡാർകർ നിംബാർക്കാചാര്യരുടെ ജീവിതകാലം രാമാനുജാചാര്യരുടെ മരണത്തിനു (CE-1162) ശേഷമാണ് എന്ന് പ്രസ്താവിക്കുന്നു. എന്നാൽ മറ്റു ചിലർ അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വാദിക്കുന്നു. ശ്രീ എസ് എൻ ദാസ്ഗുപ്ത , നിംബാർക്കാചാര്യർ CE പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നു. ഇദ്ദേഹത്തിന്റെ ജീവിത കാലത്തെക്കുറിച്ച് മറ്റു പല ചരിത്രകാരന്മാർക്കും അഭിപ്രായ വ്യത്യാസം ഉള്ളതായി കാണാം . എങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനു മുൻപാണ് ഇദ്ദേഹത്തിന്റെ ജീവിതകാലം എന്ന് അനുമാനിക്കാം.


തത്വചിന്ത

ദ്വൈതാദ്വൈതം എന്നാണ് നിംബാർക്കാചാര്യരുടെ സിദ്ധാന്തം അറിയപ്പെടുന്നത്. ഒരേസമയത്ത് തന്നെ ദ്വൈതവും അദ്വൈതവും നിലനിൽക്കുന്നു എന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ചിത് എന്ന ആത്മാക്കളും അചിത് എന്ന പ്രപഞ്ചവും പിന്നെ ഈശ്വരനും എന്നതായിരുന്നു നിംബാർക്കാചാര്യരുടെ സങ്കൽപം. ഈശ്വരൻ ൻറെ നിലനിൽപ് സ്വതന്ത്രവും എന്നാൽ ആത്മാക്കളും പ്രപഞ്ചവും ഈശ്വരനുമായി ബന്ധപ്പെട്ടും നിലനിൽക്കുന്നു എന്ന് നിംബാർക്കാചാര്യർ ഉദ്ഘോഷിക്കുന്നു. കൃഷ്ണനെയും രാധയേയുമായിരുന്നു ആചാര്യർ ആരാധിച്ചിരുന്നത്. സ്വയം സമർപ്പണമാണ് യദാർഥ ഭക്തി എന്ന് നിംബാർക്കാചാര്യർ സിദ്ധാന്തിച്ചു.

No comments:

Post a Comment