ആഴ്‌വാർ

തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്. വിഷ്ണുഭക്തന്മാരായ ആഴ്‌വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. താഴെ പറയുന്നവരാണ്, 12 ആഴ്‌വാർമാർ :

പൊയ്കൈ ആഴ്‌വാർ
ഭൂതത്താഴ്‌വാർ
പെയ്യാഴ്‌വാർ
തിരുമാലിസൈ ആഴ്‌വാർ
നമ്മാഴ്വാർ
മധുരകവിയാഴ്‌വാർ
കുലശേഖര ആഴ്‌വാർ
പെരിയാഴ്‌വാർ
ആണ്ടാൾ
തൊണ്ടരാടിപ്പൊടി ആഴ്‌വാർ
തിരുപ്പൻ ആഴ്‌വാർ
തിരുമങ്കൈ ആഴ്‌വാർ

No comments:

Post a Comment