ശ്രീരാമകൃഷ്ണ പരമഹംസര്‍




ന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്‍മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസന്‍ (ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886)[ഹിന്ദു കലണ്ടര്‍ പ്ര കാരം, ദ്വിതീയ ഫാല്‍ഗുന ശുക്ല പക്ഷത്തിന്റെ (വിക്രം സംവാത്ത് കലണ്ടര്‍ പ്രകാരം) രണ്ടാം ദിവസ്സ മാണ് ജയന്തി ആഘോഷങ്ങള്‍ നടക്കുക, അത് കൊ ണ്ട് തന്നെ പല വര്‍ഷങ്ങളിലും, ജയന്തി ആഘോഷ ദിവസ്സങ്ങള്‍ മാറി, മാറി വരുക പതിവാണ്.] . കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാര്‍പുക്കൂര്‍ ഗ്രാമത്തില്‍ ഒരു ദരിദ്രബ്രാഹ്മണ കുടുംബത്തില്‍ 1836 ഫെബ്രുവരി 17-ന് ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റര്‍ജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരന്‍ എന്നായിരുന്നു.

കുട്ടിക്കാലം മുതല്‍ തന്നെ ലൌകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകികഴിയാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതിനേ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിവിധക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ആം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. 1866-ല്‍ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരില്‍ നിന്ന് ഹിന്ദുമതത്തെകുറിച്ച് കൂടുതല്‍ പഠിച്ചു. താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.

കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട് പൂജിച്ച അദ്ദേഹത്തിന് തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയത്. ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണന്‍ സൂഫി മതത്തിന്റെയും, ക്രിസ്ത്യന്‍, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്. രാമകൃഷ്ണ പരമഹംസരുടെ ശിഷ്യന്മാരില്‍ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ ദത്ത. ഗുരുവായ ശ്രിരാമകൃഷ്ണ പരമഹംസ്സരുടെ വിശ്വാസ്സ പ്രമാണങ്ങളില്‍ ആകൃഷ്ടനായി ആയിരത്തി എണ്ണൂറ്റി എണ്‍പത്തി എഴില്‍ സന്ന്യാസ്സം സ്വീകരിച്ചതില്‍ പിന്നെയാണ് സ്വാമി വിവേകാന്ദനായത്.

ഗുരുവായ പരമഹംസ്സരോടുള്ള ആദര സൂചകമായാണ്‌സ്വാമി വിവേകാനന്ദന്‍ ശ്രിരാമ കൃഷ്ണ മഠം സ്ഥാപിച്ചത്. ഗ്രാമത്തിലുള്ള പട്ടിണിപ്പാവങ്ങളുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും, വിശപ്പ് മാറ്റാനും, അവശ്യമായ വിദ്യാഭ്യാസ്സം കൊടുക്കകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും ലക്ഷ്യമിട്ടാ ണ് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴു മെയ് ഒന്നിന് ശ്രിരാമകൃഷ്ണ മഠം സ്ഥാപിച്ചത് ഇന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്നു. പാവങ്ങളുടെയും ആശരണരായവരുടെയം ഉന്നമനത്തോടോപ്പോം മതങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയുമായിരുന്നു  മഠത്തി  ലക്ഷ്യത്തില്‍ പ്രധാനം. ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന രാമകൃഷ്ണ മിഷന്റെ ആസ്ഥാന കേന്ദ്രമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ബംഗാളിലെ ഹൌറയിലാണ്.




No comments:

Post a Comment