മീരാഭായി



രാജസ്ഥാനിൽ ജീവിച്ചിരുന്ന വലിയ ഒരു കൃഷ്ണഭക്തയും മീരാ ഭജനുകൾ എഴുതി എന്നു കരുതിപ്പോരുന്ന കവിയുമാണ് മീര അഥവാ മീരാഭായി. അതീവപ്രശസ്തമാണ് മീരാഭജനുകൾ. ഇന്ത്യയിലെങ്ങും വിവർത്തനം ചെയ്ത് വിദേശങ്ങളിലും ഇവ പാടിപ്പോരുന്നു. എല്ലാ ആഗ്രഹങ്ങളും മറക്കാൻ ഉതകുന്ന കൃഷ്ണഭക്തിയാണ് ഇവയിലെ മുഖ്യപ്രമേയം. മീരയെക്കുറിച്ച് ധാരാളം സിനിമകളും ഉണ്ടായിട്ടുണ്ട്. രജപുത്ര രാജകുമാരിയായ മീര രാജസ്ഥാനിലെ കുട്കി ഗ്രാമത്തിൽ 1498-ൽ ജനിച്ചു.

No comments:

Post a Comment