സ്വാമി രാമതീർത്ഥൻ



ഭാരതത്തിലെ പ്രശസ്തനായ തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്നു സ്വാമി രാം തീരത്ഥ്. വിവേകാന്ദ സ്വാമികളുടെ പിന്മുറകാരനായി അറിയപെടുന്ന അദ്ദേഹം അമേരിക്കയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിട്ടുണ്ട്. 1902 ൽ അമേരികയിൽ എത്തുകയും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്നേടികൊടുക്കുവാൻ പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്.


ജീവചരിത്രം

പഞ്ചാബിലെ മുരളിവാല ഗ്രാമത്തിൽ(ഇപ്പോൾ പാകിസ്താൻ പഞ്ചാബിൽ) പണ്ഡിറ്റ്‌ ഹിരനന്ദ് ഗോസ്വാമിയുടെ മകനായി 22 ഒക്ടോബർ 1873ൽ ജനിച്ചു.വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.പിന്നീട് മൂത്തജ്വേഷ്ടനായ ഗോസ്സൈൻ ഗുരുദാസ് ആണ് അദ്ദേഹത്തെ വളർത്തിയത്.ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി നിയമിതനായി. 1897 ൽ സ്വാമി വിവേകാനന്ദനെ കണ്ടു. പിന്നീടുള്ള ജീവിതം സന്യാസിയകുവാൻ തീരുമാനിച്ചു.

സാഹിത്യം

ഇന്ത്യയിലെ വിപ്ലവകാരി പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മില്ലന്റെ ജീവിതത്തിലും കവിതയിലും സ്വാമി രാം തീരത്ഥ് സ്വാധീനം ചെലുത്തിയതായി രാം പ്രസാദിന്റെ കവിതകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. 1920ൽ പ്രസിദ്ധികരിച്ച മാൻ കി ലഹർ എന്ന പുസ്തകത്തിൽ യുവ സന്യാസി എന്ന പേരിലുള്ള കവിത സ്വാമി രാം തീരത്ഥനെ കുറിച്ച് പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മിൽ എഴുതിയതാണ്.



No comments:

Post a Comment