മഹാവതാർ ബാബാജി




രു ഭാരതീയ ഋഷിയാണ് മഹാവതാർ ബാബാജി. 1862-മുതൽ 1935-വരെ ബാബാജിയെ സന്ദർശിച്ച ലാഹിരി മഹാശയനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുമാണ് ഈ ഋഷിക്ക് ഈ പേര് നിർദ്ദേശിച്ചത്. ഈ കൂടിക്കാഴ്ചകളിൽ ചിലതിനെ പരമഹംസ യോഗാനന്ദൻ തന്റെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഇതിൽ യോഗാനന്ദൻ നേരിൽ ബാബാജിയെ കാണുന്നതിന്റെ ദൃക്സാക്ഷി വിവരണവും ഉൾപ്പെടുന്നു. മറ്റൊരു കണ്ടുമുട്ടലിന്റെ ദൃക്സാക്ഷി വിവരണം യുക്തേശ്വർ ഗിരി തന്റെ ദ ഹോളി സയൻസ് എന്ന കൃതിയിൽ നൽകിയിട്ടുണ്ട്. മേൽപ്പറഞ്ഞ കണ്ടുമുട്ടലുകളും യോഗാനന്ദൻ രേഖപ്പെടുത്തിയിട്ടുള്ള മറ്റനേകം പേരുടെ ബാബാജിയോടുള്ള സന്ദർശനങ്ങളും പല ആത്മകഥകളിലും കാണാവുന്നതാണ്. മഹാവതാർ ബാബാജിയുടെ ശരിയായ പേര് ആർക്കും അറിഞ്ഞുകൂടാ, ലാഹിരി ഉപയോഗിച്ചപേര് തന്നെ അദ്ദേഹത്തെ സന്ദർശിച്ച എല്ലാവരും ഉപയോഗിക്കുകയായിരുന്നു. "മഹാവതാർ" എന്നാൽ "മഹത്തായ അവതാരം" എന്നും "ബാബാജി" എന്നത് "പൂജ്യ പിതാവ്" എന്നും ആണ് അർത്ഥം. ചില കൂടിക്കാഴ്ചകൾ രണ്ടോ അതിലധികമോ ദൃക്സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു, അവരുടെ അന്യോന്യചർച്ചകളുടെ വിവരണത്തിൽ നിന്നും എല്ലാവരും മഹാവതാർ ബാബാജി എന്ന പേരിൽ ഒരേയാളിനെയാണ് കണ്ടിട്ടുള്ളതെന്നാണ്.

No comments:

Post a Comment