സത്യാനന്ദ സരസ്വതി


ത്യാനന്ദ സരസ്വതിയെ ചെങ്കോട്ടു കോണം സ്വാമി എന്ന പേരിലും അറിയപ്പെടുന്നു .ഹിന്ദു സന്യാസിയും,സാമുദായിക നേതാവുമായിരുന്നു സത്യാനന്ദ സരസ്വതി .ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ സ്ഥാപകനും, മരണം വരെ അതിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. 2000 ത്തിൽ തിരുവനന്തപുരത്തുവച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.1981 -ൽ അദ്ദേഹം ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചു .1996 ൽ ഗുരുവായൂരിലെ ദേവസ്വം ബില്ലിനെതിരെ നടന്ന സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നല്കി.

ബാല്യകാലം

തിരുവനന്തപുരം ജില്ലയിൽ അണ്ടൂർകോണം വില്ലേജിൽ മംഗലത്ത് ഭവനത്തിൽ ശ്രീ മാധവൻപിള്ളയുടെയും ശ്രീമതി തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 സെപ്റ്റംബർ 22 നു ജനനം. ശേഖരൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം.


വിദ്യാഭ്യാസം

പോത്തൻകോട് എൽ.പി സ്കൂൾ , കൊയ്ത്തൂർകോണം ഈശ്വര വിലാസം യു.പി സ്കൂൾ , കണിയാപുരം മുസ്ലിം ഹൈസ്കൂൾ , തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രം,ചരിത്രം എന്നിവയിൽ ബിരുദങ്ങൾ അദ്ദേഹം കരസ്ഥമാക്കി. പഠനം പൂർത്തിയാക്കിയതിനു ശേഷം കുറച്ചു നാൾ അദ്ദേഹം തുണ്ടത്തിൽ മാധവ വിലാസം സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട് .


പ്രവർത്തനങ്ങൾ

ശബരിമല ക്ഷേത്രവുമായി ബന്ധപെട്ടു നിലയ്ക്കൽ സമരത്തിന്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.

ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ നടന്ന സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി

53 ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി ഹിന്ദുഐക്യവേദി എന്ന സംഘടന രൂപീകരിച്ചു .


No comments:

Post a Comment