അയ്യപ്പ പഞ്ചാക്ഷര കീര്‍ത്തനം

(ന) നന്മമേലില്‍ വരുവതിനായ്‌നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നുസമ്മതം മമ വന്നു തുണയ്‌ക്കണംഹരിഹരപുത്രനയ്യപ്പാ പാഹി മാം

(മ) മന്നിലിന്നു മഹാഗിരി തന്നില-ത്യുന്നതമാം ശബരിമല തന്നില്‍സേവിച്ചീടും ജനങ്ങളെയൊക്കെയുംപാലിച്ചീടുക സ്വാമി നിലവയ്യാ!


(ശി) ശിവസ്‌തുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയുംതിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണംകരുണാവാരിധേ! കാത്തിടേണം തവതിരുമലരടി വന്ദേ നിലവയ്യാ!


(വ) വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍തരണം സന്തതിയുമടിയങ്ങള്‍ക്ക്‌പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളുംവരണമേ നിത്യം സ്വാമി നിലവയ്യാ!

(യ) എപ്പോഴും തവ പാദങ്ങളല്ലാതെമടൊരു മനസ്സില്ലാ കൃപാനിധേതൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവുംവിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!

No comments:

Post a Comment