രാമ സ്വാമി

ഹിമാലയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആന്റ് ഫിലോസഫിയുടെ സ്ഥാപകൻ .

ജനനം

1925-ൽ വടക്കേ ഇന്ത്യയിൽ ജനിച്ചു.ചെറുപ്പം മുതൽ ഒരു ബംഗാളിയോഗിയാണ് വളർത്തിയത്.

വിദ്യാഭ്യാസം

ഹിമാലയത്തിലെ വിവിധ ആശ്രമങ്ങളിൽ താമസിച്ച് പരമ്പരാഗതമായ യോഗസാധനകളും വേദാന്തവും അഭ്യസിച്ചു.പ്രയാഗ്,വാരാമസി.ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ഉപരി വിദ്യാഭ്യാസം നേടി.യൂറോപ്പിൽ നിന്നും പാശ്ചാത്യ തത്ത്വശാസ്ത്രവും മനശാസ്ത്രവും വൈദ്യശാസ്ത്രവും അഭ്യസിച്ചു. ആരോഗ്യം, ധ്യാനം, യോഗശാസ്ത്രം മുതലായ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1996 ൽ അന്തരിച്ചു.

കൃതികൾ

ലിവിംഗ് വിത് ദ ഹിമാലയൻ മാസ്റ്റേർസ് Living wth the Himalayan Masters) - ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം.

ഹാപ്പിനസ് ഇസ് യുവർ ക്രിയേഷൻ (Happiness is your creation) - സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്.

No comments:

Post a Comment