വ്യാഴഗ്രഹ ശാന്തിമന്ത്രം

മന്ത്രം

ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദ്
ദ്യുമദ്വിഭാതി ക്രതുമജ്ജനേഷു

യദ്ദീദയച്ഛവസര്‍ത്തപ്രജാത
തദസ്മാസു ദ്രവിണം ധേഹി ചിത്രം

ഇന്ദ്ര മരുത്വ ഇഹ പാഹി സോമം
യഥാ ശാര്യാതേ അപിബസ്സുതസ്യ

തവ പ്രണീതി തവ ശൂര ശര്‍മ്മന്നാ
വിവാസന്തി കവയ: സുയജ്ഞാ:

ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വി
സീമത: സുരുചോ വേന ആവ:

സ ബുധ്നിയാ ഉപമാ അസ്യ വിഷ്ഠാ:
സതശ്ച യോനിമസതശ്ച വിവ:

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ബൃഹസ്പതേ നമ:ബ്രഹ്മണേ നമ:


ഫലം

വ്യാഴാഴ്ചദിവസം സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയില്‍ നെയ്‌വിളക്ക് കൊളുത്തി ആദ്യം സൂര്യന്‍റെ ശാന്തിമന്ത്രവും തുടര്‍ന്ന്‍ വ്യാഴഗ്രഹശാന്തിമന്ത്രം ഒമ്പത് പ്രാവശ്യവും ജപിക്കണം. കുടുംബാംഗങ്ങളുടെ പേരും നക്ഷത്രവും പറഞ്ഞുകൊണ്ട് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ജപിക്കണം. ഈ സമയത്ത് മഞ്ഞപുഷ്യരാഗവും ധരിക്കാം. ഫലം സുനിശ്ചിതം. 

ജാതകത്തില്‍ വ്യാഴം 3, 6, 8, 12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍, മകരം രാശിയില്‍ നിന്നാല്‍, ചാരവശാല്‍ വ്യാഴം സഞ്ചരിക്കുന്നത് 1,3,4,6,8,10,12 എന്നീ ഭാവങ്ങളില്‍ ആയാല്‍ ജാതകത്തില്‍ വ്യാഴത്തിന് ശനിയുമായോ രാഹുവുമായോ കേതുവുമായോ യോഗമോ ദൃഷ്ടിയോ വന്നാല്‍, ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നങ്ങളിലൊന്നില്‍ ജനിച്ചാല്‍, അശ്വതി, മകം, മൂലം, കാര്‍ത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രത്തില്‍ ജനിച്ചവരും വ്യാഴഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യേണ്ടതാകുന്നു.

No comments:

Post a Comment