പൗര്‍ണമി വ്രതം

പൗര്‍ണമി ദുര്‍ഗ്ഗാദേവിയുടെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് പൗര്‍ണമി വ്രതം. കറുത്തവാവു കഴിഞ്ഞുവരുന്ന പതിനഞ്ചാമത്തെ തിഥി പൗര്‍ണമി അഥവാ വെളുത്തവാവ്. ചന്ദ്രന്‍ ഏറ്റവും ബലവാനായിരിക്കുന്ന ദിവസമാണ് പൗര്‍ണമി. ചന്ദ്രദശമാന്ദ്യം ഉള്ളവര്‍ പൗര്‍ണമിവ്രതം നോല്‍ക്കുന്നത് ഉത്തമമായിരിക്കും. ചന്ദ്രഗ്രഹം അതിന്റെ ക്ഷയാവസ്ഥയില്‍ ദേവിയെ പ്രാര്‍ത്ഥിച്ചാണ് ബലം കൈവരിക്കുന്നത്. ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ മനോബലവും എല്ലാവിധ ജീവിത ഐശ്വര്യങ്ങളും ഉണ്ടാവും. പൗര്‍ണമി ഒരിക്കല്‍ ആയും ഉപവാസമായും മൗനവ്രതമായും എടുക്കാറുണ്ട്. രാത്രി അരിഭക്ഷണം കഴിക്കരുത്. സന്ധ്യകഴിഞ്ഞ് പൗര്‍ണമി പൂജയോടുകൂടി വ്രതം പൂര്‍ണമാകും. പൗര്‍ണമി ദിവസം സ്ത്രീകള്‍ ഒരുമിച്ചുചേര്‍ന്ന് വിളക്കുപൂജ നടത്തുന്നത് ഉത്തമമാണ്. പൗര്‍ണമി ദിവസം ചന്ദ്രോദയ സമയത്ത് ചെമ്പുപാത്രത്തില്‍ തേന്‍ ചേര്‍ത്ത പലഹാരങ്ങള്‍ ചന്ദ്രനര്‍പ്പിച്ചാല്‍ ചന്ദ്രന്‍ തൃപ്തനാകും

No comments:

Post a Comment