ശുഭ - വ്രത ദിനങ്ങൾ

സ്കന്ദഷഷ്ഠി, വൈകുണ്ഡ ഏകാദശി, ചാതുര്‍മ്മാസ്യ ഏകാദശി മുതലായ വിശേഷദിനങ്ങളെന്ന പോലെ രവിവാരം, സോമവാരം എന്നീ ക്രമത്തില്‍ എല്ലാ ദിവസവും ശുഭ - വ്രത ദിനങ്ങളാണ്‌ ഹിന്ദുക്കള്‍ക്ക്. അവയില്‍ തന്റെ ശരീരമനസ്സുകള്‍ക്ക്‌ യോജിച്ച ചില വ്രതങ്ങള്‍ സ്വീകരിച്ച് അനുഷ്ഠിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്‌. ഓരോ മലയാളമാസത്തിലെയും താഴെ പറയുന്ന പ്രധാന ദിവസങ്ങളിൽ വ്രതം ആചരിക്കുന്നത് ശ്രേയസ്കരമാണ്.

ചിങ്ങം – അഷ്ടമിരോഹിണി, വിനായകചതുർത്ഥി
കന്നി – ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി
തുലാം – ദീപാവലി, അമാവാസി ശ്രാദ്ധം
വൃശ്ചികം – കാർത്തികവിളക്ക്, മണ്ഡലവ്രതം
ധനു – തിരുവാതിര, മണ്ഡലവ്രതം
മകരം – സംക്രാന്തി, പൂയം തൈപ്പൊങ്കൽ
കുംഭം – മഹാശിവരാത്രി
മീനം – ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ
മേടം – വിഷു
ഇടവം – നരസിംഹജയന്തി, ശുക്ലപക്ഷചതുർത്ഥി (വിഷ്ണുക്ഷേത്രങ്ങളിൽ പ്രധാനം).
 മിഥുനം – ഇല്ല
കർക്കടകം – രാമായണമാസം.

No comments:

Post a Comment