സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി




രുണാകരഗുരുവിനാൽ സ്ഥാപിതമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. ആത്മീയനേതാവ്, പ്രഭാഷകൻ, എഴുത്തുകാരൻ, മികച്ച സംഘാടകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിലെല്ലാം സാമൂഹിക സാംസ്‌കാരികരംഗത്ത് പ്രവർത്തിക്കുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി , ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിൽ രാജ്യത്തുടനീളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മതേതര ആത്മീയതയുടെ പ്രചാരണത്തിനും നേതൃത്വം നല്കിവരുന്നു. പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വിവിധ വിഷയങ്ങളെ മുൻനിർത്തി ലേഖനങ്ങൾ എഴുതിവരുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ദൈവത്തിന്റെ കണ്ണുകൾ കൊണ്ട്കാണുക, ആശ്രമം എന്ന അഖണ്ഡത, നേരിന്റെ ബാല്യം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


ജീവിതരേഖ

1974 മേയ്‌ 5-ന്‌ ചേർത്തലയിൽ ജനിച്ചു. എം.കെ. മണിയൻനായരുടെയും ജെ. ശാന്തമ്മയുടെയും മൂന്നു മക്കളിൽ ഇളയവനായി ജനിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്യോഗമണ്ഡലിൽ ഫാക്‌റ്റ്‌ സ്‌കൂളിലും എറണാകുളത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. 1995-ൽ അഹമ്മദാബാദിലെ ട്രയോ ഫാർമ എന്ന കമ്പനിയുടെ എറണാകുളം ജില്ലയുടെ ചുമതലയിൽ പ്രവർത്തിച്ചു. നവജ്യോതിശ്രീ കരുണാകരഗുരുവിനെ കണ്ടത്‌ ജീവിതത്തിൽ വലിയ വഴിത്തിരിവായി. 1999-ൽ സന്ന്യാസ ജീവിതത്തിനു മുന്നോടിയായുള്ളു ബ്രഹ്മചര്യജീവിതം തെരഞ്ഞെടുത്തു. 24.02.2001-ൽ സന്ന്യാസദീക്ഷ സ്വീകരിച്ചു


ശാന്തിഗിരി ആശ്രമ പ്രവർത്തനങ്ങൾ

1997-ൽ ശാന്തിഗിരി ആശ്രമത്തിന്റെ മരുന്നു വിതരണ ശൃംഖലയിൽ പങ്കാളിയായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആശ്രമജീവിതം തുടങ്ങി. ആശ്രമത്തിന്റെ യുവജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെട്ട്‌ പ്രവർത്തിച്ചു. സന്ന്യാസദീക്ഷ സ്വീകരണശേഷം സ്വാമി ആതുരസേവന പ്രവർത്തനമേഖലയും ജീവകാരുണ്യത്തിനും മുൻതൂക്കം കൊടുത്ത്‌ ശാന്തിഗിരിയുടെ ആരോഗ്യരംഗത്തെ കൂടുതൽ സജീവമാക്കി മാറ്റി. ഈ കാലയളവിലാണു ശാന്തിഗിരിയുടെ സിദ്ധ മെഡിക്കൽ കോളജ്‌ തിരുവനന്തപുരത്തും ആയുർവേദ മെഡിക്കൽ കോളജ്‌ പാലക്കാടും സ്ഥാപിക്കുന്നത്‌. സ്വാമി ഗുരുരത്‌നം ജ്ഞാനപതി 2003 സെപ്‌റ്റംബർ 13 മുതൽ ആശ്രമം ഡയറക്‌ടർ ബോർഡ്‌ അംഗമാണ്‌. 2009 മെയ്‌ മുതൽ ആശ്രമം ഓർഗനൈസിങ്‌ സെക്രട്ടറിയായി ആശ്രമ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

No comments:

Post a Comment