മധുസൂദന സരസ്വതി

ദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി. വിശ്വേശ്വര സരസ്വതിയുടെയും മാധവ സരസ്വതിയുടെയും ശിഷ്യനായിരുന്നു മധുസൂദൻ . ദ്വൈത-അദ്വൈത തർക്കചരിത്രങ്ങളിൽ സുപ്രധാനമായ നാമധേയമായിരുന്നു മധുസൂദന സരസ്വതി. അദ്ദേഹത്തിന്റെ അദ്വൈതസിദ്ധി ചിരസമ്മതമായ ഗ്രന്ഥമായി കണക്കാക്കുന്നു.

ജനനവും വിദ്യാഭ്യാസവും

ബംഗാളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവാശ്രമത്തിൽ കമലനയന എന്നായിരുന്നു പേര് . ന്യായദർശനം പഠിച്ചുഎങ്കിലും പിൽക്കാലത്ത് അദ്വൈതസന്യാസിയായി മാറി. അദ്വൈതം പഠിക്കുവാൻ പിന്നീട് വരാണസിയിലേക്ക് പോയി. ഗുരുവായ രാമതീർത്ഥയുടെ കീഴിൽ അദ്വൈതവേദാന്തം അഭ്യസിച്ചു.

രചനകൾ

അദ്വൈതവേദാന്തത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. അദ്വൈത സിദ്ധി
അദ്വൈത മഞ്ജരി
അദ്വൈത രത്ന രക്ഷണ
ആത്മ ബോധ ടിക്ക
ആനന്ദ മന്ദാകിനി
പ്രസ്ഥാനഭേദ
ഭഗവദ് ഗീത ഗൂഢാർത്ഥ ദീപിക
വേദാന്ത കല്പലതിക
ശാസ്ത്ര സിദ്ധാന്ത-ലേശ ടിക്ക
സംക്ഷേപ ശാരിരക സാര സംഗ്രഹ
സിദ്ധാന്ത തത്ത്വ ബിന്ദു
പരമഹംസ പ്രിയ
വേദ സ്തുതി ടിക്ക
അഷ്ട വികൃതി വിവരണ
രാജാനാം പ്രതിബോധ
ഈശ്വര പ്രതിപത്തി പ്രകാശ
ഭാഗവത ഭക്തി രസായന
ഭാഗവത പുരാണ പ്രഥമശ്ലോക വാക്യ
കൃഷ്ണ കുതൂഹല നാടക
ഭക്തി സാമാന്യ നിരൂപണ
ഷാണ്ഡില്യ സൂത്ര - ടിക്ക
ഹരി ലീലാ വാക്യ

എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

No comments:

Post a Comment