Sunday, April 30, 2017

മനസ്സിരിത്തി വായിക്കുക ജീവിതത്തിൽ പകർത്തുക

സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ സൃഷ്ടാവിനെക്കുറിച്ച്‌ നല്ലതു വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക. ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃ ഷ്ടിച്ചേക്കാം...

മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.

നിങ്ങളുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍  ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

ധാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

പ്രാര്‍ത്ഥന പതിവാക്കുക.

ഒരു മിനിട്ടിലൊരു ആശയം രൂപീകരിക്കുക,

ഒരു മണിക്കൂറിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌..അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നിങ്ങള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.


ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളികളാവാം🙏🙏

Saturday, April 29, 2017

ശിവവാക്യ വചനാമൃതം


ആടുകാട്ടി വേങ്കയൈ അകപ്പെടുത്തു മാറുപോൽ
മാടുകാട്ടി എന്നൈ നീ മതിമയക്കൽ ആകുമോ
കോടുകാട്ടി യാനയൈ കൊൺട്രുരിത്ത കൊറ്റവാ
വീടുകാട്ടി എന്നൈ നീ വെളിപ്പെടുത്ത വേണമേ.

ശിവവാക്യാർ ഇവിടെ ഈശ്വരനോട് പറയുന്നത് വേട്ടക്കാർ ആടിനെ ഇരയായി കാണിച്ച് പ്രലോഭിപ്പിച്ച് പുലിയെ കെണിയിൽ അകപ്പെടുത്തുന്നതു പോലെ. ജൻമങ്ങളെടുക്കാൻ വേണ്ടി മാടിനെ കാണിച്ച് അതായത് സമ്പത്ത്, സുഖഭോഗവസ്തുക്കൾ എല്ലാം കാണിച്ച് എന്നെ ഭ്രമിപ്പിക്കുന്നത് ശരിയാണോ? ആനക്കൂട്ടിലേക്ക് ആനയെ പോലും അകപ്പെടുത്താൻ കഴിവുള്ള ശക്തനായ രാജാവേ. എൻ്റെ യഥാർത്ഥമായ (പരബ്രഹ്മത്തെ)
വീടുകാണിച്ച് ജനനമരണചക്രങ്ങളിൽ നിന്നു എന്നെ വെളിയിലാക്കണമേ എന്നാണ്.
സുഖഭോഗങ്ങളെ കാണിച്ച് ഭ്രമിപ്പിച്ച് കർമ്മമനുഷ്ടിച്ച് വീണ്ടും ജൻമചക്രങ്ങളിൽ അകപ്പെടുത്തുന്നത് നീ യാണ്. അതുകൊണ്ട് നീ വിചാരിച്ചാൽ എന്നെ ബാഹ്യ വസ്തുക്കള്‍ കാട്ടി ബന്ധിപ്പിക്കാതെ യഥാർത്ഥ വീട്ടിലേക്ക് പോകാൻ വഴി കാണിച്ചുതരാനും കഴിയും എന്ന് ആവശ്യപ്പെടുന്നു. നമുക്ക് മുൻപിൽ വരുന്ന പല പ്രലോഭനങ്ങളും ,വിഷയാസക്തിയും ,ആഡംബര വസ്തുക്കൾ ഇവയെല്ലാം ഈ ലോകത്ത് നമ്മളെ ബന്ധിച്ചിടുന്നതിനു വേണ്ടി യുള്ള ഇരകളാണെന്നും മൃഗങ്ങളെ പോലെ അകപ്പെട്ടുപോകരുതെന്നും ഇന്ദ്രിയ ജയം വേണമെന്നും ശിവവാക്യർ സൂചനതരുന്നു. 

കടപ്പാട് : സിദ്ധ ലോകം | രതീഷ് ഇടശ്ശേരി

Friday, April 28, 2017

പ്രാണൻ

പ്രാണൻ എന്നാൽ പ്രയാണം ചെയ്യുന്നത് അഥവാ സഞ്ചരിക്കുന്നത് എന്നാണർത്ഥം. ഭ്രൂമധ്യം, മൂലാധാരം( നട്ടെല്ലിന്‍റെയും സുഷുമ്ന അഥവാ spinel cord ൻ്റെയും താഴെയറ്റം)ഹൃദയം എന്നീ ഭാഗങ്ങളും പ്രാണനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഋഷിവര്യൻമാർ വളരെ ശരിയായിതന്നെ മനസ്സിലാക്കിയിരുന്നു.ഈ സ്ഥാനങ്ങൾ പ്രാണൻ്റെ പ്രവേശനകവാടങ്ങൾ ആയി കരുതുന്നു. സൂര്യന്‍, നക്ഷത്രങ്ങള്‍, മറ്റജ്ഞാത സ്രോതസ്സുകള്‍ തുടങ്ങിയവയിൽ നിന്നും നേരിട്ടും ചന്ദ്രനിലും ഗ്രഹങ്ങളിലും തട്ടി പ്രതിഫലിച്ചും ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന Electro magnetic Radiations, Cosmic rays, Ultra Violet rays,Gamma rays,Infra rays തുടങ്ങിയ ശക്തിവിശേഷമാണ് പ്രാണനായി മനുഷ്യര്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്. ഇപ്പോള്‍ നമുക്ക് ജീവശക്തിയായി ലഭിക്കുന്ന റേഡിയേഷനുകളെ വികിരണം ചെയ്ത നക്ഷത്രങ്ങള്‍ വളരെ വർഷങ്ങൾക്കുമുൻപ് അണഞ്ഞതാവാം പക്ഷേ ചൈതന്യം ഭൂമിയില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. നിരന്തരം പ്രപഞ്ചത്തിൽ നടക്കുന്ന ഈ പ്രക്രിയ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നശിച്ച് പുതിയത് ഉണ്ടാകുന്നതുപോലെ നമ്മൾ അറിയാതെ തന്നെ നടക്കുന്ന പ്രക്രിയയാണ്.
നട്ടെല്ലിന്‍റെ അടിഭാഗമായ മൂലാധാരം വഴിയാണ് പ്രധാനമായും ഈ ചൈതന്ന്യം കേന്ദ്രനാഡിവ്യൂഹമായി വിശേഷിപ്പിക്കപ്പെടുന്ന സുഷുമ്നയിലേക്കും മസ്തിഷ്ക്കത്തിലേക്കും പ്രവേശിക്കുന്നത്. അന്തരീക്ഷത്തില്‍ നിന്ന് ഈ ഊർജ്ജം മൂലാധാരത്തിൽ സുഷുമ്നയുടെ താഴെ സ്ഥിതി ചെയ്യുന്ന Filum Terminale എന്ന ഭാഗത്ത് പ്രവേശിക്കുന്നു. മാംസഭാഗങ്ങൾ ഈ ഊർജ്ജത്തെ കടത്തി വിടുന്നു അസ്ഥികള്‍ വരുന്ന കശേരുക്കള്‍ കടത്തിവിടുന്നില്ല. Filum Terminale ൽ കാണുന്ന ചെറിയ വേരുകള്‍ ഒരു ആൻ്റിനപോലെ പ്രവർത്തിച്ച് പ്രാണശക്തിയെ ആഗീരണം ചെയ്യുന്നു.
ഹൃദയത്തിലെ Sinoatrial Node ൽ വൈദ്യുത ആവേഗങ്ങൾ സ്വയം ഉത്ഭവിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രം അനുമാനിക്കുന്നു. എന്നാല്‍ പ്രസ്തുത വൈദ്യുതി യുടെ ഉത്പാദനത്തിന് സൂര്യൻ നക്ഷത്രങ്ങള്‍ എന്നിവയിൽ നിന്നും എത്തിച്ചേരുന്ന Ionizing Radiations ആവശ്യമാണെന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. മാത്രമല്ല Pulsed Electro Magnetic Waves നു സമാനമായ ചില ഊർജ്ജങ്ങൾ മരണസമയം ശരീരം വിട്ട് പോകുന്നതായും പഠനം തെളിയിക്കുന്നുണ്ട്. ഇതൊക്കെയും മനസ്സിലാക്കിയിരുന്ന യോഗികളും ഋഷികളും ഇതിനേക്കാള്‍ ഒരു പടികടന്ന് രാത്രി - പകൽ, കൃഷ്ണപക്ഷം - ശുക്ലപക്ഷം, ഉത്തരായനം - ദക്ഷിണായനം എന്നിങ്ങനെ വിവിധ സമയങ്ങളില്‍ പ്രാണൻ വിട്ടുപോയാൽ അതു വിവിധ പാന്ഥാവുകളിലൂടെ സഞ്ചരിച്ച് വ്യത്യസ്ത ലോകം പ്രാപിക്കുന്നു എന്ന് ഭഗവത്ഗീത, ഉത്തരഗീത, പോലുളള ഗ്രന്ഥങ്ങളിലൂടെ പറയുന്നുണ്ട്.
അനുയോജ്യമായ ആഹാരനിയമങ്ങൾ പാലിച്ചു കൊണ്ട് ശരിയായ രീതിയില്‍ നിഷ്ടകൾ
ക്രമീകരിച്ച് ആഗീരണം ചെയ്യുകയാണെങ്കില്‍ കേന്ദ്രനാഡീവ്യൂഹത്തിലെ പലതരം Metabolic Wastes,Scars,Plaques,Tumours,Blood clots തുടങ്ങിയവയെ നീക്കം ചെയ്യാൻ ഈ പ്രാണശക്തി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഋഷീശ്വരൻമാർ മനസ്സിലാക്കിയിരുന്നു. അതിനവര്‍ യോഗാസനങ്ങള്‍, പ്രാണായാമം എന്നിവ പണ്ടുമുതല്ക്കേ ഉപയോഗിച്ചിരുന്നു.
മനുഷ്യരുൾപ്പെടെയുള്ള എല്ലാ പ്രാണികളും വെളുപ്പിന് 3- 5 മണിയോട് കൂടി ഉണരുമ്പോൾ നവോന്മേഷം കൈവരിക്കുന്നത് നിങ്ങൾക്ക് അറിയാമല്ലോ. ബ്രാഹ്മമുഹൂർത്തമെന്ന് ഋഷികൾ വിശേഷിപ്പിക്കപ്പെട്ട ഈ സമയത്ത് ഉദിക്കുന്ന ഒരു നക്ഷത്രത്തില്‍ നിന്നുള്ള ശക്തമായ റേഡിയേഷനുകൾ (പ്രാണശക്തി) കേന്ദ്രനാഡീവ്യൂഹത്തിലേക്ക് പ്രവഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയമാണ് ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്യുവാനും ,പഠിക്കുവാനും, മന്ത്രസാധനകൾ , പ്രാണായാമം എന്നിവ( സിദ്ധൻമാർ വാശിയോഗം കൂടുതല്‍ ചെയ്യുന്നത് ഈ സമയമാണ് അതിനു കാരണം ഇനിയും ഉണ്ട്) ചെയ്യാൻ പറയുന്ന ഏറ്റവും നല്ല സമയം . ഈ സമയത്ത് ഉറങ്ങുന്ന സാധാരവ്യക്തികളുടെ ശരീരത്തില്‍ പോലും പ്രാണശക്തി കടന്നു കൂടുകയും (natural radiation) ശീരത്തിലെത്തിയ ഈ എനർജി മൂലാധാരത്തിൽ സംഭരിച്ച് നാഡികളിലൂടെ സഞ്ചരിച്ച് ലൈംഗികമായി ഉത്തേജനം നൽകുന്നത് നിരീക്ഷിക്കുന്ന ആർക്കും അനുഭവപ്പെടുന്നതാണ്. ഈ ഊർജ്ജത്തെ മറ്റുവഴികളിലൂടെ പാഴാക്കാതെ ശരീരത്തില്‍ എല്ലായിടത്തും, കോശങ്ങളില്‍ വരെ എത്തിച്ച് ശക്തിപ്പെടുത്താനും (പ്രാണമയകോശവും ഉൾപ്പെടുന്നു) രോഗാവസ്ഥകളെ മാറ്റാനും
പലവിധത്തില്‍ ഉപയോഗപ്പെടുത്തുവാനും നിഗൂഢമായ വിദ്യകൾ ഉപയോഗിച്ചിരുന്നു. അവയില്‍ പ്രധാനം യോഗവിദ്യയും പ്രാണായാമവും ഉൾപ്പെടെയുള്ള സിദ്ധയോഗികളുടെ കുണ്ഡലിനിവിദ്യ തന്നെയാണ്. സിദ്ധൻമാരുടെ ശരീരം ഒളിദേഹം (പ്രകാശം)ആയി മാറുന്നതും ഈ സിദ്ധവിദ്യവഴി തന്നെയാണ്.
കേന്ദ്രനാഡീവ്യൂഹത്തിൽ മാലിന്യങ്ങളുടെ കുറവ്,മതിയായ ജലാംശം, അരോഗാവസ്ഥ, കുറഞ്ഞ ഊഷ്മാവും അതിൻ്റെ പ്രാണാഗീരണ ശേഷിയെ വർദ്ധിപ്പിക്കുന്ന ഉയർന്ന മാനസിക സമ്മർദ്ധം, അത്യധികമായ ദുഃഖം, സന്തോഷാവസ്ഥകൾ, ഭയം, ക്രോധം,അമിതമായ വികാരപ്രകടനങ്ങൾ എന്നിവയുണ്ടാകുമ്പോൾ adrenaline ൻ്റെ ആധിക്യം കൊണ്ട് കേന്ദ്രനാഡീവ്യൂഹത്തിലെ രാസപ്രക്രിയ ത്വരിതപ്പെടുകയും അതിൻ്റെ ഫലമായി ആഗീരണശേഷി വർദ്ധിച്ച് കൂടുതല്‍ പ്രാണശക്തി ആർജ്ജിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും എല്ലാ ആളുകളുടെയും നാഡികള്‍ക്ക് ഇത്തരത്തില്‍ ആർജ്ജിക്കപ്പെടുന്ന അധിക ഊർജ്ജത്തെ താങ്ങാനുള്ള കരുത്തോ ആരോഗ്യമോ ഇല്ലാത്തതു കാരണം ഈ അവസ്ഥ രോഗങ്ങളിലേക്ക് നയിക്കപ്പെടുകയാണ് ചെയ്യുന്നത്. മിതമായ തോതിലുള്ള പ്രാണശക്തി വ്യതിയാനം പോലും ചില ആളുകള്‍ക്ക് രോഗാവസ്ഥകളില്‍ എത്തിക്കാം.അപസ്മാരം, കൊടിഞ്ഞികുത്ത്, ചില മനോരോഗങ്ങൾ, വികാര വിക്ഷോഭം നിമിത്തം ഉള്ള ഹാർട്ട് അറ്റാക്ക് ഇവയൊക്കെ ഇതിനുദാഹരണമാണ്.
ആധുനിക കാലത്ത് വായിച്ചും കേട്ടുമല്ലാതെ ദൃശ്യമാധ്യമങ്ങളിൽ കണ്ടും ആൾക്കാർ യോഗാഭ്യാസങ്ങളും പ്രാണായാമങ്ങളും, ക്രിയകളും മുദ്രകളും ചെയ്തു അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. കേന്ദ്രനാഡീവ്യൂഹം ഉൾപ്പെടെ ശരീരത്തിലെങ്ങും എത്തിച്ചേരുന്ന ജീവചൈതന്യത്തെ ( പ്രാണോർജ്ജത്തെ) ക്രമീകരിച്ചു മനുഷ്യരുടെ ശാരീരികവും മാനസികവും,ബൌദ്ധികവും ആത്മീയവുമായ പൂർണവികാസനത്തിനു ഉപകരിക്കുന്ന ഈ വിദ്യകൾ ഉത്തമഗുരുവിൻ്റെ മേൽ നോട്ടത്തില്‍തന്നെ പരിശീലിക്കണം. അല്ലെങ്കില്‍ തെററായ പരിശീലനം വഴി നമ്മുടെ പ്രാണോർജ്ജം ആവശ്യത്തിൽ കവിഞ്ഞു കൂടുകയോ കുറയുകയോ ചെയ്യാം. ഈ അവസ്ഥ ശരീരത്തിലും, മാനസികതലത്തിലും വരുത്തുന്ന വ്യത്യാസം ഗുരുവിലൂടെ ആശയവിനിമയം നടത്തി പരിശീലിച്ചില്ലെങ്കിൽ കടുത്ത മാനസിക രോഗമോ ശാരീരിക രോഗമോ ഉണ്ടാകാം. ഗുരുവിന് ഈ വിഷയത്തില്‍ വളരെ അനുഭവജ്ഞാനം ഉണ്ടായിരിക്കുകയും വേണം. കുണ്ഡലിനി വിദ്യ തെറ്റായി പരിശീലനം ചെയ്തു നാഡീവ്യൂഹം തകരാറായി മാനസികവിഭ്രാന്തിവന്നവരും മായകാഴ്ചകൾകണ്ടു യാഥാര്‍ത്ഥ്യം മറക്കുന്നവരും അസുഖ ബാധിതരാകുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ഇതിനെയാണ് ഋഷികള്‍ കുണ്ഡലിനി സർപ്പം ദംശിച്ചതായി പറയുന്നത്. യാഥൃശ്ചികമായി ഒരു പരിശീലനവും ചെയ്യാത്തവരിലും ചിലപ്പോള്‍ കുണ്ഡലിനിശക്തി ഉയരാൻ സാധ്യത ഉണ്ട്. അതവരെ ആശയകുഴപ്പത്തിലും രോഗാവസ്ഥയിലും മാനസിക തകരാറിലും എത്തിക്കുന്നു. പല ബാധാപ്രവേശനവും ഒരു പക്ഷേ ഇത്തരത്തിലുള്ള ശക്തിയുടെ പ്രവേശനത്താൽ എനർജി വർദ്ധിച്ച് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതാണ്.
വാശിയോഗം/ഹംസവിദ്യ പോലുള്ള പ്രാണവിദ്യകൾ വർഷങ്ങളെടുത്ത് പരിശീലിക്കുമ്പോൾ ശരീരത്തിൽ പല പരിവര്‍ത്തനങ്ങളും നടക്കും ആഹാരങ്ങൾ അതിനനുസരിച്ച് വ്യത്യാസം വരുത്തണം. ശരീരം അമിതമായി ചൂടാകും. ക്ഷീണം വരും ദേഷ്യം കൂടും അതിനു ഗുരുപറയുന്നരീതിയിൽ , സമയത്തിൽ, മാത്രയിൽ വിദ്യ ക്രമീകരിക്കണം ശരീരം തണുപ്പിക്കണം ഇങ്ങനെ പല കാര്യങ്ങള്‍ ഇതിൽ നിഗൂഡമായി ഉള്ളതിനാല്‍ ഉത്തമനായഗുരുവിൽ നിന്നു തന്നെ വിദ്യ സ്വീകരിച്ച് പരിശീലിക്കണം. 


കടപ്പാട് : സിദ്ധ ലോകം | FB രതീഷ് ഇടശ്ശേരി

Thursday, April 27, 2017

സദ്‌ഗുരു വചനം

ഹിമാലയത്തിന്‍റെ താഴ്വര. ഒരു നീണ്ട യാത്രയ്ക്കുശേഷം ബസ്സില്‍നിന്നും ആ യുവാവ് ഇറങ്ങി. തുണികൊണ്ടുള്ള രണ്ടു ഭാണ്ഡക്കെട്ടുകളെ ചുമന്നു മലമുകളില്‍ എത്തിക്കുവാനായി, അവിടെ കാത്തിരുന്ന കഴുതകളില്‍ ഒന്നിനെ അയാള്‍ വാടകയ്ക്കെടുത്തു.
“എവിടെയാണു പോകേണ്ടത് സാഹേബ്?” കഴുതയുടെ ആള്‍ ചോദിച്ചു.
“ഏതെങ്കിലുമൊരു നല്ല സന്യാസിയുടെ ആശ്രമത്തിലേക്കു പോകൂ.” യുവാവ് മറുപടി പറഞ്ഞു.
“എത്ര ദിവസങ്ങള്‍ താമസിക്കുവാന്‍ പോകുന്നു സാഹേബ്?” കഴുതയുടെ ആള്‍ വീണ്ടും ചോദിച്ചു.
“ദിവസങ്ങളോ! ഇനി എന്‍റെ ജീവിതം മുഴുവനും ഇവിടെത്തന്നെ. എന്‍റെ ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ, ബിസിനസ് എല്ലാം ഉപേക്ഷിച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്‍റെ കഴുത്തില്‍ കിടക്കുന്ന ഈ സ്വര്‍ണ്ണമാലയും കൂടി ഞാന്‍ നിനക്കു തരാന്‍ പോവുകയാണ്.” എന്ന് യുവാവു പറഞ്ഞതുകേട്ട് കഴുതയുടെ ആള്‍ ആശ്ചര്യത്തോടുകൂടി നോക്കിനിന്നു. എന്നിട്ടു ചോദിച്ചു.
“ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ താങ്കള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു”?
യുവാവിന്‍റെ മുഖത്ത് അഭിമാനം നിറഞ്ഞു. “ഞങ്ങളുടെ നാട്ടില്‍ വന്ന ഒരു ഗുരു പറഞ്ഞത് എന്നെ വളരെ സ്പര്‍ശിച്ചു. ആഗ്രഹങ്ങളാണ് ദു:ഖങ്ങള്‍ക്കെല്ലാം കാരണം എന്നദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഞാന്‍ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ടു പോന്നു.” യുവാവ് പറഞ്ഞു.
ആഗ്രഹങ്ങളില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല. ആഗ്രഹങ്ങളില്ലെങ്കില്‍ ഈ ശരീരവുമില്ല, ജീവനുമില്ല.
“എല്ലാം ഉപേക്ഷിച്ചിട്ടു പോന്ന താങ്കള്‍ ഈ ഭാണ്ഡങ്ങളില്‍ എന്താണ് സൂക്ഷിച്ചിട്ടുള്ളത് സാഹേബ്?’ കഴുതയുടെ ആള്‍ ആരാഞ്ഞു.
യുവാവു പറഞ്ഞു, “ഇവിടെ തണുപ്പു കൂടുതലാണെന്ന് പലരും പറഞ്ഞു. അടുത്തു കടകളൊന്നും ഇല്ലത്രേ. അതുകൊണ്ട് എനിക്ക് ആവശ്യമുള്ളത്ര കമ്പിളിപ്പുതപ്പുകള്‍ ഈ ഭാണ്ഡങ്ങളില്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.”
കമ്പിളിപുതപ്പുകള്‍പോലും ഉപേക്ഷിക്കുവാന്‍ പറ്റാതെ, ജീവിതം തന്നെയും ഉപേക്ഷിച്ചു എന്നു പറയുന്ന യുവാവിനെപ്പോലെ പലരും ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ടു നടക്കുകയാണ്.
ആഗ്രഹങ്ങളില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല. ആഗ്രഹങ്ങളില്ലെങ്കില്‍ ഈ ശരീരവുമില്ല, ജീവനുമില്ല.ആഗ്രഹിക്കരുത് എന്ന് ഈ പ്രപഞ്ചം ഒരിക്കലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല.ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചാല്‍ എല്ലാം നേരെയാകും എന്നതുപോലുള്ള വിഡ്ഢിത്തം നിറഞ്ഞ തത്വം വേറെ ഒന്നുമില്ല. ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു എന്ന് നിങ്ങളുടെ മനസ്സ് മിഥ്യയായി സന്യാസം പറയും. മനസ്സ് കൗശലക്കാരനാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കും. അതിനുള്ള സൂത്രമൊക്കെ മനസ്സിനറിയാം. പക്ഷേ ശരീരമോ? വായു പ്രവേശിക്കാന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ വായയും മൂക്കും അടച്ചുപിടിച്ചുകൊണ്ടു ശ്രദ്ധിക്കുക. ഒന്നോ രണ്ടോ നിമിഷങ്ങള്‍ വേണമെങ്കില്‍ നിങ്ങളുടെ ശരീരം സഹിക്കും, പിന്നീട് ജീവിക്കാനുള്ള ത്വര നിങ്ങളുടെ ശരീരത്തില്‍ അലയടിച്ചു വരും. ആഗ്രഹം നിങ്ങളുടെ കരത്തെ തട്ടിത്തെറിപ്പിക്കും. ശ്വസിക്കാതെ പോയ നിമിഷങ്ങള്‍ക്കും കൂടിച്ചേര്‍ത്തു നിങ്ങള്‍ ഓക്സിജന്‍ ശ്വസിക്കും. ആഗ്രഹങ്ങളില്ല എന്നു പറഞ്ഞ നിങ്ങളുടെ മനസ്സിന്‍റെ തത്വങ്ങള്‍ക്കൊപ്പം ശരീരം യോജിച്ചുപോവില്ല, എന്തുകൊണ്ടെന്നാല്‍ ശരീരത്തിനു നുണ പറഞ്ഞു ചതിക്കാനറിയില്ല.
‘ശരീരം’ എന്നു മുഴുവനായിപ്പോലും പറയേണ്ട കാര്യമില്ല. അതിലുള്ള ഓരോ കോശവും ആഗ്രഹങ്ങളെക്കൊണ്ടാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിരുന്നുകാരനായി ഒരു രോഗാണു ശരീരത്തിനകത്തു പ്രവേശിച്ചു എന്നു കരുതുക. അപ്പോള്‍ ഓരോ കോശവും ആയുധങ്ങളോടുകൂടി കടുത്ത യുദ്ധത്തിനൊരുങ്ങുമല്ലോ. എന്തിനുവേണ്ടി? ജീവിക്കണം എന്ന മോഹം പ്രപഞ്ചം അതിനു കൊടുത്തിട്ടുണ്ട്. കുറേക്കൂടെ ആഴത്തില്‍ നോക്കിയാല്‍ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതും അടിസ്ഥാനപരമായി ഒരു ആഗ്രഹം തന്നെയല്ലേ? നിങ്ങളുടെ നാട്ടില്‍ ഒരു സന്യാസി വന്നിട്ടുണ്ടാവും. “നീ ധനമോഹിയാണ്. അതാണ് നിന്‍റെ ദു:ഖങ്ങള്‍ക്കെല്ലാം കാരണം. നീ ദൈവത്തെ ആഗ്രഹിക്കൂ” എന്ന് ഉപദേശിച്ചിട്ടുണ്ടാവും. നിങ്ങളുടെ പക്കല്‍ പത്തുകോടി രൂപ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ദൈവത്തില്‍ വിശ്വസിച്ച്, നിങ്ങളുടെ ധനമൊക്കെ രാജ്യത്തുള്ള ദരിദ്രര്‍ക്കു പങ്കുവച്ചു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥത കിട്ടുമോ? അടുത്ത ദിവസം മുതല്‍ രാജ്യത്തിലെ ദരിദ്രരുടെ എണ്ണത്തില്‍ ഒന്നുകൂടി കൂടും അത്രയേ ഉള്ളൂ. ധനം കൈവശമുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്നു നിങ്ങള്‍ക്ക് അറിയാം. പക്ഷേ ദൈവത്തെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും, അല്ലെങ്കില്‍ സാധിക്കില്ല എന്നു പറയാന്‍ മാത്രം യാതൊരു അനുഭവവും നിങ്ങള്‍ക്ക് ഇല്ലല്ലോ?
‘ശരീരം’ എന്നു മുഴുവനായിപ്പോലും പറയേണ്ട കാര്യമില്ല. അതിലുള്ള ഓരോ കോശവും ആഗ്രഹങ്ങളെക്കൊണ്ടാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
“സുഖത്തിനു വേണ്ടി ആഗ്രഹിക്കരുത്, സ്വര്‍ഗ്ഗത്തിനു വേണ്ടി ആഗ്രഹിക്കൂ. അധികാരത്തിനു വേണ്ടി ആഗ്രഹിക്കരുത്, സമാധാനത്തിനുവേണ്ടി ആഗ്രഹിക്കൂ എന്ന് മറ്റൊരു ഉപദേശവും കൂടെക്കൂടെ ലഭിക്കാറുണ്ട്.
ഒരിക്കല്‍ ശങ്കരന്‍പിള്ളയ്ക്ക് കടുത്ത നടുവേദന വന്നു. ഡോക്ടര്‍ ശങ്കരന്‍പിള്ളയുടെ എക്സറേ എടുത്ത് വച്ചു നോക്കിയിട്ടു പറഞ്ഞു, “ഈ എക്സറെ കണ്ടോ. നിങ്ങളുടെ നട്ടെല്ലില്‍ കടുത്ത രോഗം ബാധിച്ചിരിക്കുന്നു. ഒരു ഓപ്പറേഷന്‍ തന്നെ വേണ്ടിവരും.”
“എത്ര രൂപയുടെ ചെലവു വരും ഡോക്ടര്‍”, ശങ്കരന്‍പിള്ള ചോദിച്ചു.
“എന്‍റെ ഫീസ് ഇരുപത്തയ്യായിരം രൂപ. ഹോസ്പിറ്റലില്‍ ആറാഴ്ച താമസിച്ചു ചികിത്സയും വിശ്രമവും എടുക്കേണ്ടി വരും.” ഡോക്ടര്‍ അറിയിച്ചു. ശങ്കരന്‍പിള്ള വിഷണ്ണനായി നിന്നു. അത്രയും പണത്തിന് എന്തു ചെയ്യും?
“ഇതാ ഞാനുടനെ വരാം.” എന്നു പറഞ്ഞ് ശങ്കരന്‍പിള്ള എക്സറേയും വാങ്ങിക്കൊണ്ട് അതെടുത്ത ടെക്നീഷ്യന്‍റെ അടുത്തുപോയി. “ഡോക്ടര്‍ക്ക് ഇരുപത്തഞ്ചു രൂപ മാത്രം കൊടുത്ത് ഒരു മണിക്കൂറില്‍ ചികിത്സ തീരുന്ന രീതിയില്‍ ഈ എക്സറേ ഒന്നു തിരുത്തിത്തരാമോ, പ്ലീസ്?” എന്നു ചോദിച്ചു. അങ്ങനെ എക്സറേ തിരുത്തി തരുന്ന സന്യാസിമാരാണ് ആഗ്രഹങ്ങളെ ഒന്നില്‍നിന്നും മറ്റൊന്നിലേക്കു മാറ്റിക്കോളൂ എന്നു പറയുന്നത്.
മറ്റൊരു സന്യാസി വന്നേക്കാം. “എന്നാല്‍ ശരി, ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കേണ്ടതില്ല. അല്പം മാത്രം, കുറച്ചുമാത്രം, ഉപേക്ഷിക്കാതെ വച്ചുകൊള്ളൂ. സാരമില്ല” എന്ന് അനുവാദവും തന്നേക്കാം. “വേണമെങ്കില്‍ എനിക്കിനിയും ലഭിക്കും, പക്ഷേ എനിക്കിത്രയും മതി” എന്നു വൈരാഗ്യ ബുദ്ധിയോടുകൂടി ആഗ്രഹങ്ങളെ കുറച്ചു കൊണ്ടു വന്നാല്‍ അതു നല്ലതാണ്. അതു നിങ്ങള്‍ക്കു സംതൃപ്തി തരും, സന്തോഷത്തേയും. എന്നാല്‍ “എനിക്കിതൊക്കെ എങ്ങനെയാണ് ലഭിക്കാന്‍ പോകുന്നത്? ഇത്രയും മതി.” എന്നു നിരാശയോടെ വേദാന്തം പറഞ്ഞ് നിങ്ങളുടെ മോഹങ്ങളുടെ ചിറകുകളെ മുറിച്ചു കളയുകയാണെങ്കില്‍ അതു ഭീരുത്വമാണ്.”അയല്‍ക്കാരന്‍ ദുരാഗ്രഹിയാണ്. എന്നിട്ടും അയാള്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നതു വളരെ കുറച്ചു മാത്രമാണ്. അതുപോലും എനിക്കു ലഭിക്കുന്നില്ല” എന്നുള്ള വ്യസനം വര്‍ദ്ധിച്ചു വരികയേ ഉള്ളൂ.
അതുകൊണ്ടാണു പറയുന്നത്, ആഗ്രഹിക്കുക – ബൃഹത്തായി ആഗ്രഹിക്കുക. അതിനുള്ള ധൈര്യമില്ലാതെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുകയാണെങ്കില്‍, പിന്നെ ജീവിതത്തില്‍ നിങ്ങള്‍ എന്താണു നേടാന്‍ പോകുന്നത? നിങ്ങളുടെ ജീവിതത്തിന്‍റെ തരം നിര്‍ണ്ണയിക്കാന്‍ പോകുന്ന ആഗ്രഹങ്ങളെപ്പറ്റി അല്‍പ്പം കൂടി ആഴമായി മനസ്സിലാക്കാമോ. സന്തോഷവും സ്വസ്ഥതയും കടകളിലും കിട്ടുകയില്ല, വനത്തിലും കിട്ടുകയില്ല, അതു നിങ്ങളുടെ ഉള്ളില്‍ത്തന്നെ ഒളിച്ചിരിക്കുകയാണ്.
എന്തിനാണ് യോഗ?
ജനനം മുതല്‍ നിങ്ങള്‍ കൂടെക്കൂടെ വസ്ത്രം മാറ്റുന്നു, ഗൃഹങ്ങള്‍ മാറ്റുന്നു, ഭക്ഷണം മാറ്റുന്നു, എന്നാല്‍ ഒരിക്കലും മാറ്റാന്‍ സാധിക്കാതെ നിങ്ങളുടെ കൂടെ അവസാനംവരെ വരുന്നത് നിങ്ങളുടെ ശരീരം മാത്രമാണ്. ശരീരത്തെ ശ്രദ്ധയോടുകൂടി നോക്കിയാല്‍ മാത്രമേ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാന്‍ അത് കൂട്ടുനില്‍ക്കൂ. അടുത്തതായി നിങ്ങളുടെ മനസ്സ്. നിങ്ങള്‍ പറയുന്നതൊന്നും അനുസരിക്കാതെ, അതിന്‍റെ ഇഷ്ടത്തിന്, വിരുദ്ധമായി ചിന്തിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാന്‍ മനസ്സും ശക്തിയായി നിങ്ങളോട് കൂട്ടുനില്‍ക്കേണ്ടതാണ്. നിങ്ങളുടെ മനസ്സും ശരീരവും നിങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ അവ നിങ്ങളുടെ വശത്താക്കുകയാണു വേണ്ടത്. അങ്ങനെ വിധേയമാക്കുന്നതിനാണ് യോഗ.

കടപ്പാട് : സദ്‌ഗുരു

Wednesday, April 26, 2017

ശബരിമലയിലെ കുട്ടിച്ചാത്തൻ !

കേരളോൽപത്തിയും
പരശുരാമ കഥയും!
ക്ഷത്രിയന്മാരെ നിർദ്ദയം കൊന്നൊടുക്കിയ പരശുരാമനു സ്വയം പാപിയാണെന്ന് തോന്നി തുടങ്ങി. പാപ പരിഹാരത്തിനു എന്തു ചെയ്യാം എന്ന് ഓർത്തിരിക്കുമ്പോൾ ഉപദേശിച്ചു കിട്ടിയതാണ്. ബ്രാഹ്മണർക്ക് ഭൂദാനം! നോക്കിയപ്പോൾ ആൾവകാശമില്ലാത്ത ഒരിഞ്ചു സ്ഥലമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല സ്വന്തം മഴുവെടുത്ത് ഗോകർണത്തു ചെന്നു വീശിയൊരേറ്. കേരളം കടലിൽ നിന്നും പൊന്തി വന്നു.
ബ്രാഹ്മണന്മാർക്ക് ഈ ഭൂമി സംഭാവന ചെയ്തു.
പരശുരാമൻ പിന്നീട് തിരിച്ചു വന്നപ്പോൾ ബ്രാഹ്മണർ ഓടി വന്നു പറഞ്ഞു. പരശുരാമാ ! ഈ ഭൂമി പ്രകമ്പനം കൊള്ളുന്നു അതിനാൽ വാസയോഗ്യമല്ല. ഇതിനൊരു പ്രതിവിധിയ്ക്കായി രാമൻ വടക്കോട്ട് പോയി ഇന്നത്തെ കർണ്ണാടകയിൽ നിന്നും കളരിയാശന്മാരെ കൂട്ടി കൊണ്ടുവന്നു. കേരളത്തിൽ അറുപത്തിനാലു കളരി സ്ഥാപിച്ചു. ജന സംരംക്ഷണമേൽക്കാൻ കളരിയാശാന്മാരെ ചട്ടം കെട്ടി തിരിച്ചു പോയി.


ചോദ്യം: 1. പരശുരാമൻ സൃഷ്ടിക്കുന്നതിനു മുൻപ് കേരളം ഇല്ലെ?
2. പരശുരാമനു മുമ്പ് കേരളത്തിൽ കളരിയുണ്ടോ?
ഭാഗം രണ്ട് -
കേരളവും കളരി പാരമ്പര്യവും!
കേരളത്തിന്റെ കളരി പാരമ്പര്യം പരശുരാമനും മുമ്പേയുള്ളതാണ്. കേരളത്തിന്റെ ഭൂപ്രകൃതി കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് അറബികടലുമാണല്ലോ. അതു കൊണ്ട് ഭരണം കൈയ്യാളിയത് മുഴുവൻ പ്രാദേശിക രാജാക്കന്മാർ ആയിരുന്നു.
അവരുടെ പട്ടാളമായിരുന്ന നായർ പടയാളികൾ ( റഫ:സംഘകാല കൃതികൾ, ജെഫ്രി) കൈ (പട്ടാളം) കരം ( നികുതി ) കൺ (മേൽ നോട്ടം) എന്നിവ നോക്കി പോന്നു. നായർ പോർ വീര്യം കളരിയിൽ നിന്നുണ്ടായതാണ്. നായർ 'തറ' സിവിൽ അഡ്മിനിസ്ട്രേഷൻ കേന്ദ്രം ആയിരുന്നു. 'തറവാട് ' അതിനോട് ചേർന്ന പുരയിടവും!
നായർ അപ്രമാദിത്വം ബ്രാഹ്മണർക്ക് അസഹ്യമായിരുന്നു. കുറച്ചു നാൾ വാൾ തൂക്കി വാൾ നമ്പിമാരായി (വാളുള്ള ബ്രാഹ്മണൻ )നടന്നു നോക്കി അതു കൊണ്ട് രക്ഷയില്ലെന്നു കണ്ട് കളരിയുടെ അട്ടിപ്പേറവകാശം തങ്ങൾക്കാക്കി മാറ്റാൻ നടത്തിയ ശ്രമമാണ് പരശുരാമന്റെ കളരി സ്ഥാപനം. ഇന്നും വളരെ പ്രഗ്ദഭരായ നായർ കളരികൾ ഒരു കാര്യവുമില്ലാതെ ഏതൊ നമ്പൂതിരി ഇല്ലങ്ങളെ സ്മരിക്കുന്നത് കാണാം. ( എന്നാൽ ഇല്ലം തറവാടിന്റെ അനുകരണമാണ്)
തെക്കൻ കളരി ഇന്നും പരശുരാമനെയോ നമ്പൂരിമാരെയോ സ്മരിക്കാറില്ല. അവർ അഗസ്ത്യ സിദ്ധ പാരമ്പര്യമാണ് ഉദ്ഘോഷിക്കുന്നത്.
മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥ കേരളത്തിൽ പരശുരാമന് മുമ്പേയുള്ള കഥയാണ്. പക്ഷെ മഴു എറിഞ്ഞത് ചേരൻ ചെങ്കുട്ടുവൻ ആണ്. അത് പരശുരാമാനാക്കി എന്ന് മാത്രം!
കളരിയ്ക്ക് സംഭവിച്ചത് വിഷചികിത്സയ്ക്കും, ബാധോചഛാടനത്തിനും സംഭവിച്ചതാണ് ഇതിലും രസകരം
വായിക്കുക
ഭാഗം മൂന്ന് - പാമ്പും പ്രേതവും
കഴിഞ്ഞില്ല അടുത്ത പ്രശ്നം വന്നു , കേരളത്തിലാകെ പാമ്പിന്റെ ശല്യം കാരണം ജീവിക്കാൻ വയ്യ എന്ന് പരശുരാമനോട് ബ്രാഹ്മണർ പരാതി പറഞ്ഞു. പരശുരാമൻ പരിഹാരം ചെയ്തു അനന്തനെയും വാസുകിയെയും മണ്ണാറശ്ശാല, പാമ്പു മേക്കാട്ട്, വെട്ടിക്കോട്ട് എന്നീ ബ്രാഹ്മണ മനകളിൽ പ്രതിഷ്ഠിച്ചു.
അതുവരെ ഇരുളർ എന്ന പ്രാക്തന വിഭാഗം കൈകാര്യം ചെയ്ത വിഷചികിത്സ ബ്രാഹ്മണ കൈവശമായി.
തീർന്നോ പരാതി? നായരെ കളരിയും ഇരുളരെ വിഷചികിത്സയും കിട്ടി, ഇനി വേണ്ടത് മലയരുടെ മന്ത്രവാദം ആണ്. ഇവിടം വാസയോഗ്യമല്ല നിറയെ പേയും പിശാചുമാണ് പരശുരാമാ .... പോംവഴിയുണ്ട് മന്ത്രവാദത്തിന് ഇനി മേലിൽ ബ്രാഹ്മണ മനകൾ മതി എന്ന് നിശ്ചയിച്ചു. കലൂർ, കാട്ടുമാടം, കാളകാട്ടില്ലം, കാലടി, പന്തലക്കാട്ട് മന എന്നിവ. (മന്ത്രവാദ മനകളുടെ പേരിലെ 'കാട് ' ശ്രദ്ധിക്കുക ഉദ: കാട്ടു മാടം കാട്ടിൽ മാടം കെട്ടി മലയെന്റെ മന്ത്രവാദം പഠിച്ചു എന്ന് സൂചന)
അങ്ങനെ പരശുരാമ കഥയിലൂടെ ദ്രാവിഡ വിജ്ഞാനത്തെ കൈവശമാക്കി. ഇനിയാണ് ദേവതകളുടെ ആര്യവൽക്കരണം. ചാത്തൻ ശാസ്താവായതും കൊറ്റവ ദുർഗ്ഗയായതും കാണാം
വായിക്കുക
ഭാഗം നാല് - ആരാണ് കുട്ടി ചാത്തൻ?
ചാത്തൻ കേരളത്തിന്റെ അടിസ്ഥാന മൂർത്തിയാണ്. കേരളത്തെ മലനാട് ഇടനാട് തീരപ്രദേശം എന്നായിരുന്നു തരം തിരിച്ചത് (പരശുരാമനു ശേഷം 32 തളികൾ വടക്കോട്ടും 32 തളികൾ തെക്കോട്ടും എന്നായി തിരിവ്). തീരപ്രദേശത്തെ ജനവിഭാഗമായിരുന്നു പറവർ അഥവാ പറയർ / അരയർ (പറവ എന്നാൽ കടൽ എന്നർത്ഥമുണ്ട്) പറയർ ആയിരുന്നു ഈ നാടിന്റെ അരയർ (അരചൻ (ർ) രാജാവ്) അവരുടെ യുദ്ധ ദേവതയായിരുന്നു കൊറ്റവൈ. മലനാട്ടിലെ വർഗ്ഗമായ മറവരുടെ ദേവതയായിരുന്നു ചാത്തൻ. തമിഴരുടെ അയ്യനാർ (അയ്യപ്പനെ കുതിരപ്പുറത്തേറ്റിയത് ഇക്കാരണത്താൽ -വാജി വാഹനം) പിന്നീട് ചാത്തനിൽ ആരോപിക്കപ്പെട്ട ദേവതാ സങ്കൽപ്പമാണ്. ചാത്തനെ ഉപാസിക്കാത്ത കേരളീയരില്ല എന്നാൽ ഇന്നു ചാത്തൻ ഒരു ദുർമൂർത്തിയായി ഗണിക്കപ്പെടുന്നു.
കാരണങ്ങൾ പലതാണ് നമ്മുക്ക് പരിശോധിക്കാം. അതിനു മുമ്പ് ചാത്തന്റെ കൂട്ടാളികളായ ചാത്തന്മാരെ പരിചയപ്പെടാം
വായിക്കുക.
ഭാഗം ആറ്
ചാത്തന്മാർ അഥവാ നാനൂറിൽ പത്തു കുറെ ചാത്തന്മാർ.
മണ്ണാർക്കാട്ടടുത്ത് കല്ലടിക്കോട് എന്ന ഒരു മലയുണ്ട്. വനം നിറഞ്ഞ മല. ഇരുൾ നിറഞ്ഞ മല. അവിടുത്തെ കാടരുടെ ദേവത കരിനീലിക്കു ആദിനാഥനായ (ശിവൻ എന്നും വിളിക്കാം) പിറന്നതാണ് മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ (കാളക്കാട്ടില്ലത്ത് സ്വന്തമായി ഒരു കഥ ഇതെക്കുറിച്ചുണ്ട്, എന്നാൽ ആ കഥ പിന്നീട് ചാത്തനെ ബ്രാഹ്മണവൽക്കരിക്കാൻ മെനഞ്ഞുണ്ടാക്കിയതാണ്)എന്നാൽ ഈ സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്.
മറ്റൊരു അത്ഭുതം കല്ലടിക്കോടൻ കരിനീലിയെ നമ്മുക്ക് ടിബറ്റൻ വജ്രയാനത്തിലും ( ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം. അവർ കുവാൻ യിൻ അഥവാ നീല താര എന്നാണ് വിളിക്കുന്നത്. താരയ്ക്കും മക്കൾ 390 ആണ്. അതെ 390 തഥാഗതന്മാർ (ബുദ്ധന്മാർ).
ചാത്തൻ സേവാ മഠങ്ങൾ ചാത്തനെ കിഡ്നാപ്പ്, ക്വട്ടേഷൻ, നിധി മാന്തി കൊടുക്കൽ തുടങ്ങിയവ തൊഴിലാക്കിയ ഒരു മൂർത്തിയായി ആണു വരുത്തി തീർത്തത്. സിനിമകളിലും മറ്റുമുള്ള ചാത്തനെ കുറിച്ചുള്ള പരാമർശവും ചാത്തൻ ഒരു ദുർമൂർത്തിയാണെന്നാണ് ( ഉദ്ദ:ചാത്തന്മാർ കൊണ്ടു വരും.... ആറാം തമ്പുരാൻ) എന്നാൽ ചാത്തൻ എന്ന ദ്രാവിഡ ഊർവര ദേവതയ്ക്കു നേരെ നടന്ന സംഘടിത ബ്രാഹ്മണ ആക്രമണത്തിന്റെ ബാക്കി പത്രമാണിത്.
ശബരിമലയിൽ ചാത്തനാണോ? കരി മല നീലി മലകൾക്ക് കരിനീലിയുമായി എന്താണ് ബന്ധം? ആരാണ് ശബരി. ആരാണ് വാവർ? ശബരിമലയിൽ സ്ത്രീ പ്രവേശനം പാടുണ്ടോ? തുടങ്ങിയ വിഷയങ്ങൾ ബാക്കി ഭാഗങ്ങളിൽ കാണാം.
അടുത്ത ഭാഗം വായിക്കുക
ഭാഗം ആറ്
കേരളത്തിലെ ബുദ്ധമതം തന്ത്ര ബുദ്ധ മായിരുന്നു.
പൊതുവിൽ ഉള്ള ഒരു ധാരണയാണ് കേരളത്തിൽ ബുദ്ധമതം വളരെ വ്യാപകമായിരുന്നു എന്നത് . ഒരേ സമയം നിക്ഷ്പക്ഷ ചരിത്രകാരന്മാരും ഇടതു ചിന്തകരും ഒരു പോലെ പങ്കുവെയ്ക്കുന്ന വാദമാണിത്. പുരാവസ്തു തെളിവുകളും ഇതു ശരിവയ്ക്കുന്നു.
എന്നാൽ കേരളത്തിൽ ഉണ്ടായിരുന്ന ബൗദ്ധം, താന്ത്രിക ബുദ്ധമതമായിരുന്നു (മഹായാനം - വജ്രയാനം). കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ സ്വാധീനമാണ് ഉള്ളത് . വൈദിക - ബ്രാഹ്മണ്യത്തെക്കാൾ താന്ത്രിക പാരമ്പര്യത്തിൽ നിലനിന്ന ക്ഷേത്രങ്ങൾക്ക് വജ്രയാനം സ്വീകരിക്കുക എന്നതു ഒരു പ്രയാസമായിരുന്നില്ല.
ശബരിമലയും ഈ താന്ത്രിക പാരമ്പര്യം പിൻപറ്റി എന്നതിൽ അത്ഭുതമില്ല. ചാത്തനെയും കരിനീലിയെയും ചാത്തൻമാരെയും ബൗദ്ധരും സ്വീകരിച്ചു. കാരണം ചാത്തൻ സർവ്വ സമ്മതനായിരുന്നു എന്നതു തന്നെ, അഥവാ ചാത്തനെ മാറ്റി നിർത്തി കേരളത്തിനു ഒരു ആത്മീയ ചരിത്രമില്ല .
ശബരിമലയിൽ ബുദ്ധൻ വരുന്നതിനു മുമ്പേ ചാത്തനുണ്ട്. ചാത്തൻ പീന്നീട് ബുദ്ധവൽക്കരിക്കപ്പെട്ടു പീന്നീട് ആര്യവൽക്കരിച്ച് ശാസ്താവായി.
ദ്രാവിഡ പാരമ്പര്യത്തിലെ കൊറ്റവയുടെ ആലയം ആയിരുന്നു കൊടുങ്ങല്ലൂർ, താന്ത്രിക പാരമ്പര്യത്തിന്റെ ഈറ്റില്ലം. ബൗദ്ധർക്കും കൊടുങ്ങല്ലൂർ കുരുംബ സമ്മതയാണ്. കുരുംബ - കുറുമ - കുറു മർ /കുറവർ (കുറവരുടെ ദേവത എന്നു സൂചന) - കൊറ്റവൈ എന്നും ദ്രാവിഡ രും. കുരുംബ - കുരുകുല്ലാംബ (ബൗദ്ധ തന്ത്ര ദേവത, കുരുകുല്ലാ തന്ത്രം ടിബറ്റൻ ബൗദ്ധ തന്ത്രം ആണ് ). കൊടുങ്ങല്ലൂരിലെ ആചാരങ്ങൾ ഒക്കെ താന്ത്രിക ആചാരമാണ് ( റവ: രാജൻ ഗുരുക്കൾ) അല്ലാതെ ഇടതു കപട ബുദ്ധിജീവികൾ പറയുന്നതുപോലെ ബുദ്ധ വിഹാരത്തിനു നേരെ ഹിന്ദുക്കളുടെ സംഘടിത ആക്രമണത്തെ സൂചിപ്പിക്കുന്നതല്ല.
ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി കാട്ടാളത്തിയാണ് ശാബരം എന്ന വാക്ക ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി ിനർത്ഥം കാട് എന്നാണ്. ശബരി തന്നെ കരിനീലി ശബരിയ്ക്കുള്ള കൗള (തന്ത്രത്തിലെ ഒരു മാർഗ്ഗം) പദ്ധതി പ്രകാരമുള്ള പീഠം ഇന്നും അവിടുണ്ട്. കൗള സാധനയുഷ്ടിച്ച സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ മലകൾ ആണ് ശബരിമലയിലെ മലകൾ. സിദ്ധ സമ്പ്രദായത്തിലെ പ്രധാനപ്പെട്ട സംഖ്യയാണ് 18 . 18 മലകളും 18 പടിയും ശബരിമലയുടെ സിദ്ധ പാരമ്പര്യത്തെ അടിവരയിടുന്നു.
ആരാണ് വാവർ?
ആരാണയ്യപ്പൻ?
വായിക്കുക
ഭാഗം പത്ത്
വാവരും ചാത്തന്മാരിലൊരാൾ ബപ്പുര കുട്ടി എന്ന് പേര്.
ചാത്തന്മാരിൽ ഒരു ചാത്തനാണ് ബപ്പുരക്കുട്ടി ചാത്തൻ. കേരളത്തിന് വടക്ക് ബപ്പുര കുട്ടിക്ക് തെയ്യം ഉണ്ട്. ശബരിമലയിലെ പ്രശ്ന ചാർത്തുകളിലൊക്കെ വാപുരന് ക്ഷേത്രം വേണം എന്ന് കാണാറുണ്ട്. ആരാണീ വാപുരൻ? ശിവ ഭൂത ഗണമാണെന്നാണ് വിശദീകരണം, എന്നാൽ അത് വപ്പുരൻ അഥവാ ബപ്പുരൻ ആണ്. ബപ്പുരൻ ഒരു കുട്ടിച്ചാത്തനാണ്. രസകരമെന്നു പറയട്ടെ സിദ്ധ സമ്പ്രദായത്തിൽപ്പെട്ട ആളാണ് വാത്മീകിയും, വസിഷ്ഠനും, വാത്മീകീ വസിഷ്ഠാർച്ചിത കുട്ടിച്ചാത്തൻ എന്നൊക്കെ 390 ചാത്തന്മാരുടെ പേരിൽ കാണാം. ബപ്പുര കുട്ടി വാത്മീകി സാക്ഷാത്ക്കരിച്ച സാക്ഷാൽ ഹനുമാൻക്കുട്ടി എന്ന കുട്ടിച്ചാത്തനാണ്. ഇന്നും ബപ്പുര തെയ്യം കെട്ടിയാടുന്നുണ്ട്. തെയ്യത്തിന്റെ പ്രധാന വിനോദം തെങ്ങിൽ കയറി തേങ്ങയിടലും തെങ്ങു തച്ചു തകർക്കല്ലും ആണ് തനി കുരങ്ങിന്റെ കളി.
എന്നാൽ ബപ്പുരൻ വാവരായപ്പോൾ ബപ്പുര തെയ്യം ഇസ്ലാമായി. കേരളത്തിലെ മുസ്ലീം തെയ്യം! എങ്ങനെയുണ്ട്?
ശബരിമലയെ മതേതരമാക്കാൻ അതിന്റെ തനതു പാരമ്പര്യം തകർക്കണോ? പതിനെട്ടു പടിക്കു മീതെ ഇന്നും അയ്യപ്പന് തെയ്യം കെട്ടുന്നുണ്ട് എന്താ ബപ്പുരന് തെയ്യം വേണ്ടേ?
വായിക്കുക
ഭാഗം പതിനൊന്ന്
ഹനുമാൻ കുട്ടി ചാത്തനാകുന്നതെങ്ങനെ?
മുൻ ഭാഗത്തിൽ വാത്മീകിയും വസിഷ്ഠനും സിദ്ധ സമ്പ്രദായത്തിൽ പെട്ടവരാണ് എന്ന് പറഞ്ഞുവല്ലോ. ഹനുമാൻ ഒരു ദ്രാവിഡ മൂർത്തിയാണ്. കിഷ്ക്കിന്ധ ദ്രാവിഡ രാജ്യമായിരുന്നു എന്നു ഓർക്കണം.
താര (കരി നീലി) കുട്ടിച്ചാത്തന്മാരുടെയെല്ലാം അമ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കി. താര ബൗദ്ധരും ഹിന്ദുക്കളും ഒരു പോലെ പങ്കു വയ്ക്കുന്ന മൂർത്തി സങ്കൽപ്പമാണ്(shared myth). കാശിയാണ് താരയുടെ സങ്കൽപ്പം ശക്തമായുള്ള ഒരു സ്ഥലം. എന്നാൽ താര അവിടെ അദൃശ്യ സാന്നിധ്യമാണ്. ഗംഗയ്ക്കു കുറുകെ ഒരു ശവത്തിന്റെ മുകളിൽ തോണിയിലാണ് നിൽപ്പ് കൈയിൽ ആയുധം കത്രികയാണ്. സംസാര ബന്ധനം മുറിക്കുന്നവൾ, തോണിയിൽ വൈതരണി കടത്തുന്നവൾ. പൂർണ്ണ ഗർഭിണിയാണ് 390 ചാത്തന്മാരെ അഥവാ തഥാഗതന്മാരെ ഗർഭം ധരിച്ചവളാണ്.
കാശിയിൽ വെച്ച് മരിച്ചാൽ വിശ്വനാഥൻ ചെവിയിൽ മഹാതാരക മന്ത്രം നേരിട്ടു ചൊല്ലി തരുമെന്നും അതിനാൽ മോക്ഷം കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു. എന്താണ് മഹാതാരക മന്ത്രം ? ഓം സീതാരാമ എന്നാണത്രെ! സീതാരാമന്മാർക്ക് ഇതിലെന്തു കാര്യം? എന്നാൽ ഒന്നിങ്ങനെ ചിന്തിച്ചു നോക്കൂ ആ മന്ത്രം ഓം ശ്രീ താരാ മാ എന്നാണെങ്കിലോ?
ഹനുമാൻ മാറു പിളർന്നു കാട്ടിയത് സ്വന്തം അമ്മയായ ശ്രീ താര മാ യെ ആണ്. സീതാരാമന്മാരെ അല്ല ! കാരണം ഹനുമാൻ കുട്ടിയാണ്!
എന്നാൽ രാമായണ കഥാപാത്രങ്ങളായ ശ്രീരാമനും സീതയും ചാത്തനുമായി അഭേദ്യ ബന്ധമുള്ളവരാണ്. ശബരിയെ അനുഗ്രഹിച്ച ശ്രീരാമൻ, ശബരിമലയിൽ വന്ന ശ്രീരാമൻ എന്താണിതിന്റെ പൊരുൾ?
ശ്രീരാമൻ സീത - കുട്ടിച്ചാത്തനുമായി എന്താണ് ബന്ധം?
വായിക്കുക
ഭാഗം - പന്ത്രണ്ട്
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് കുട്ടിച്ചാത്തന്റെ മൂല ക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രം തൃപ്രയാർ ആണ് ചാത്തന്റെ മൂല കാവ്. ഐതീഹ്യമാലകാരൻ ശ്രീമാൻ കൊട്ടാരത്തിൽ ശങ്കുണ്ണി തന്നെ ഈ ക്ഷേത്രം മുമ്പ് ശാസ്താ ക്ഷേത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കാണുന്നു. പിന്നീടാണ് ഇതു ശ്രീരാമ ക്ഷേത്രമായത്.
തീവ്രാ നദിയാണ് പിന്നീട് തീവ്രയാർ, തൃപ്രയാർ ആയി മാറിയതെന്ന് പറയപ്പെടുന്നു. എന്നാൽ തൃപാദയാർ ആണ് ഭേദം വന്നതെന്നും അഭിപ്രായമുണ്ട്. ശ്രീരാമന് ശാസ്താവ് വഴി മാറിയതാണത്രെ. എന്തായാലും തൃപ്രയാർ നട അടച്ചതിനു ശേഷം മാത്രമേ മറ്റു ചാത്തൻ സേവാ മഠങ്ങളിൽ തുറക്കാറുള്ളൂ എന്നത് ശ്രദ്ദേയമാണ്. ചാത്തൻ തൃപ്രയാർ നടയടച്ചാലെ ബാക്കി സ്ഥലത്തെക്കു പോവുകയുള്ളു എന്നാണ് വിശ്വാസം. എന്നാൽ ചാത്തനു അവിടെ തനതു പേരിൽ പ്രതിഷ്ഠയില്ല. അദൃശ്യ സാന്നിധ്യം മാത്രം കൂട്ടിന് അദൃശ്യ സാന്നിധ്യമായി ഹനുമാൻക്കുട്ടിയുമുണ്ട്.
ശ്രീരാമനു ചാത്തനുമായുള്ള ബന്ധം എന്ത്?
എന്തിന് ശ്രീരാമൻ ശബരിമലയിൽ വരണം?
വായിക്കുക
ഭാഗം പതിമ്മൂന്ന്
വസിഷ്ഠന്റെ സ്വന്തം ചാത്തൻ
വസിഷ്ഠനും വാത്മീകിയും സിദ്ധ സമ്പ്രദായത്തിൽപ്പെട്ടവരായിരുന്നു. വസിഷ്ഠൻ മഹാ - ചീനത്തിൽ (ഇന്നത്തെ ലഡാക്ക്) വച്ച് താരയെ (കരിനീലി ചാത്തന്മാരുടെ അമ്മ ) ഉപാസിച്ചു എന്ന് 'A Commentary on Dasamahavidyas ' എന്ന ഗ്രന്ഥത്തിൽ കാണുന്നു. അതെന്തായാലും വസിഷ്ഠനാണ് താര സാധകരിൽ അഗ്രഗണ്യൻ എന്ന കാര്യത്തിൽ ശാക്ത താന്ത്രികരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല. വസിഷ്ഠൻ താരയെ ആരാധിച്ചതു കൊണ്ട് ചിലർ വസിഷ്ഠനെ ഒരു ഹനുമാൻ കുട്ടിയെ പോലെ ഒരു ചാത്തനായി കാണാറുണ്ട്. എന്തായാലും താരയ്ക്കൊപ്പം വസിഷ്ഠൻ ചാത്തനെയും ആരാധിച്ചിരുന്നു എന്ന് 390 ചാത്തന്മാരുടെ പേരുകൾ കാണുമ്പോൾ കാണുന്നു. വസിഷ്ഠാർച്ചിത ചാത്തൻ ! ( ദ്രാവിഡ ഭാഷയിൽ ഇങ്ങനെയാവില്ല പേര് )
വസിഷ്ഠൻ പകർന്നു കൊടുത്ത ഉപാസനാ പാരമ്പര്യം ശ്രീരാമനും പിൻപറ്റി എന്ന് പറയാം. വനവാസം പോലും ശാബര വിദ്യകൾ സ്വായത്തമാക്കാൻ എടുത്ത തീരുമാനം ആവാം. വനവാസ കാലത്ത് ദ്രാവിഡ നാട്ടിൽ വന്ന് കരിംക്കുട്ടി ചാത്തനെ വണങ്ങി നീലിയെ ശബരി വണങ്ങി. പരം പൊരുളായി വിളങ്ങിയ സാക്ഷാൽ ചാത്തനെ വണങ്ങി.
ശബരി ശ്രീരാമന് പഴം കടിച്ചു നോക്കി പുളിയില്ലാത്തത് കൊടുത്തു ഭക്തി കാണിച്ചു എന്ന് രാമായണത്തിൽ കാണുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ആ കഥ തിരിച്ചാണ് ശ്രീരാമനാണ് തന്റെ ഉപാസനാ മൂർത്തിയായ ശബരിയ്ക്ക് (താര- കരിനീലി) കടിച്ചു നോക്കി പഴം കൊടുത്തത്. കൗള - വാമ തന്ത്ര സാധനയിൽ ഉപാസകൻ മണത്തു നോക്കി പുവ്വ്‌ അർച്ചിക്കും. നേദ്യം തിന്നു നോക്കി മാത്രമേ നേദിക്കുകയള്ളൂ. മധു കുടിച്ച് നോക്കി മാത്രം അർപ്പിക്കും.
പിന്നീട് വന്ന വൈഷ്ണവ - വൈദിക ഗുഢാലോചനയിലാണ് ഈ കഥ തലതിരിഞ്ഞത്.
ശ്രീരാമൻ ചാത്തനെ ഉപാസിച്ച സ്ഥലമാണ് തൃപ്രയാർ. ആ കാവും പിന്നീട് ശ്രീരാമന്റെ പേരിൽ ആയി എന്ന് കരുതണം. വിരോധമില്ല ഭക്തനും ഭഗവാനും തമ്മിൽ ഭേദമില്ലാത്ത സംസ്ക്കാരമല്ലേ സനാതനം!
ന്യായമായും ഈ കാര്യങ്ങൾ കാണുമ്പോൾ ശ്രീരാമൻ ഹനുമാൻ കുട്ടിയുടെ ഭക്തനായിരിക്കാനാണ് സാധ്യത എന്ന് ശക്തമായി തോന്നുന്നു. അതു സമർത്ഥിക്കാൻ തെളിവുകൾ തത്ക്കാലം ഇല്ലാത്തതിനാൽ വായനക്കാരുടെ ചിന്തയ്ക്കു വിടുന്നു!
വായിക്കുക
ഭാഗം പതിനാല്
ചാത്തന്റെ ആരായി വരും അയ്യപ്പൻ?
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഭക്തൻ ! ഉപാസിച്ചു സിദ്ധി വരുത്തി. ഭക്തനും ഭഗവാനും ഒന്നു തന്നെ ( തത്വമസി) എന്നു ലോകത്തിനു കാണിച്ചു കൊടുത്ത മഹാത്മാവ്.
ആരാണയ്യപ്പൻ എന്നു ചരിത്രപരമായി പരിശോധിച്ചാൽ അയ്യൻ പന്തളത്തെ കുമാരനാന്നെന്നും. പാണ്ഡ്യ കുമാരനാണെന്നും ഒക്കെ കാണാം. തമിഴകത്തെ അയ്യനാർ തന്നെ അയ്യനെന്നും പറയപ്പെടുന്നു.
അതെന്തായാലും ചരിത്രാന്വേഷികൾ കണ്ടു പിടിക്കട്ടെ. നമ്മുടെ വിഷയം അയ്യപ്പൻ ചാത്തനു ആരെങ്കിലും ആക്കുന്നതു എങ്ങനെ എന്നതാണ്. അയ്യപ്പൻ ചീരപ്പൻ ചിറ കളരിയിൽ കളരി പഠിച്ചു വെന്നും 18 കളരികൾക്കു ആശാനായി എന്നും പറയപ്പെടുന്നു. 18 സിദ്ധരുടെ സംഖ്യയാണെന്ന് പറഞ്ഞു വെല്ലോ. മാത്രവുമല്ല അയ്യപ്പൻ പയറ്റിയ തെക്കൻ കളരി സിദ്ധ കളരിയാണ് ( വായിക്കുക ഭാഗം ഒന്ന് കേരളവും കളരി പാരമ്പര്യവും )
അയ്യപ്പനു മുമ്പ് തന്നെ പന്തളം രാജകുടുംബത്തിന്റെ പരദേവത ചാത്തനായിരുന്നു. ശബരിമലയിൽ ചാത്തന്റെ കാവുമുണ്ട്. അയ്യപ്പൻ ആണ് ആദ്യമായി പള്ളിക്കെട്ടേന്തി മുദ്രയണിഞ്ഞ് കറുപ്പുടുത്ത് മല ചവിട്ടിയത്. ചാത്തന്റെ ഉപാസനയിൽ പുതിയ ഒരു മാനംകൊണ്ടുവന്നയാളാണ് അയ്യപ്പൻ .
അയ്യപ്പൻ ഭഗവാനുമായി താദാത്മ്യം പ്രാപിച്ചപ്പോൾ ചാത്തന്റെ കഥകൾ അയ്യപ്പന്റെതു കൂടിയായി. ചാത്തനാണ് മഹിഷീ മർദ്ധകൻ മഹിഷവാഹനൻ. അയ്യപ്പന്റെ പുലിപ്പുറമേറൽ പുലിപ്പാണി പാരമ്പര്യത്തെ കുറിയ്ക്കുന്നതാണ്.
വായിക്കുക അടുത്ത ഭാഗം
ഭാഗം പതിനഞ്ച്
എന്താണ് മകര ജ്യോതി?
മലയരുടെ ഉത്സവമാണ് മകര ജ്യോതി . മലയർ അവരുടെ ദേവതയായ ചാത്തനെ പന്തം കത്തിച്ച് ആരാധിച്ചതാണ് ഈ ഉത്സവം ഇന്നും പൊന്നമ്പലമേട്ടിൽ ചാത്തന്റെ പൊളിഞ്ഞ കാവുണ്ട്.
ഇപ്പോൾ മകര ജ്യോതി തെളിയിക്കുന്നത് പോലീസുകാരാണ്. എന്നാൽ ഈ ദിവസം മാനത്തുദിക്കുന്ന മകര നക്ഷത്രമാണ് പ്രധാനം. ചാത്തന്റെ ആരാധന പ്രകൃതി ആരാധന തന്നെയാണ്. മലയർക്ക് ഇന്നാ ജ്യോതി തെളിക്കാൻ അവകാശമില്ല. മലയർ തെളിക്കാത്ത ജ്യോതിക്ക് യാതൊരു ആചാര പിൻബലവുമില്ല.
അതു കൊണ്ട് ദേവസ്വവും സർക്കാറും ഈ പറ്റിപ്പ് നിർത്തണം. അല്ലെങ്കിൽ മലയരെ അതു തെളിയിക്കാൻ അനുവദിക്കണം.
അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സർക്കാർ സ്പോൺസേർഡ് അന്ധവിശ്വാസം നിർത്തണം.
വായിക്കുക
ഭാഗം പതിനാറു
അയ്യപ്പൻ നിത്യ ബ്രഹ്മചാരിയോ?
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ഉയർന്നു കേൾക്കുന്ന വിഷയമാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം!
അയ്യപ്പൻ (അയ്യപ്പാ ) എന്ന പേരിന്റെ അവസാനത്തിലുള്ള 'അപ്പ ' സംജ്ഞ ശ്രദ്ധിക്കുക. അപ്പാ എന്നു് അവസാനം ചേർക്കുന്നത് കൗള,ദിവ്യ സമയാചാര പരമ്പരയിൽപ്പെട്ടവരാണ്. ഉദ്ദ: മാർപ്പാ, തിലോപ്പാ, നരോപ്പാ, മിലരേപ. അയപ്പൻ അയ്യപ്പാ ആണെന്ന് വിശ്വസിക്കപ്പെടുന്നു അദ്ദേഹം കാളീഘട്ടിൽ സാധന ചെയ്തായി തന്ത്ര രേഖകളുണ്ട്. ആര്യപ്പാ എന്നാണ് പേര്. നമ്മുടെ നാട്ടിലെ ആര്യൻകാവ് എന്ന അയ്യപ്പ ക്ഷേത്രം ശ്രദ്ധിക്കുക. അയ്യപ്പന്റെ കാവെണ്ണൽ തോറ്റത്തിലാണ് ആര്യൻ കാവും, അച്ഛൻ കോവിലും ചേർത്തിയിരിക്കുന്നത്.
അത്ഭുതമെന്ന് പറയട്ടെ അയ്യപ്പന്റെ 108 കാവെണ്ണൽ തോറ്റത്തിൽ ശബരിമല ഇല്ല! എന്തായിരിക്കും കാരണം? ശബരിമല ചാത്തന്റെ കാവാണ് അതു തന്നെ.
ഇനി മേൽപ്പറഞ്ഞ ആര്യപ്പൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. സൗരാഷ്ട്രയിൽ നിന്ന് പുഷ്ക്കലയെയും പാണ്ഡ്യനാട്ടിൽ പൂർണ്ണയും. അങ്ങനെ പാണ്ഡ്യ നാട്ടിലെ അയ്യനാരായി വാഴുന്നു. (ശാസ്താവായല്ല ) .
തെളിവ് അച്ചൻകോവിലും ആര്യൻ കാവും ആണ്. അച്ചൻകോവിലിലെ കല്യാണ ഉത്സവം പാണ്ഡ്യൻമാർ നടത്തുന്നു ആര്യൻ കാവിൽ സൗരാഷ്ട്രക്കാരും.
ചാത്തനെ കൗള വാമാചാര പദ്ധതിയിൽ യോഗിനികൾ (ആർത്തവമുള്ള ) ഉപാസിച്ച സ്ഥലമാണ് ശബരിമല. അവിടെ നിന്ന് പുരുഷാധിപത്യ പൗരോഹിത്യം അവരെ ഇറക്കി വിട്ടതാണ്. സ്ത്രീയെ അല്ല പുരുഷനു ഭയം സ്ത്രീയുടെ ലൈംഗികതയെ ആണ്.
ചോദ്യം
1.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പ്രശ്നമെങ്കിൽ, ആർത്തവം ഏഴു ദിവസം ഉത്സവമായി കൊണ്ടാടുന്ന മകര വിളക്ക് (മാളികപ്പുറത്തിന്റെ ആർത്തവചക്രം 7 ദിവസം, ഇന്നു നാലായി ചുരുക്കി) പാടുണ്ടോ മലയിൽ?
2. അയ്യപ്പനെ പോലെ സ്ത്രീ ദൈവങ്ങൾക്കും ഇല്ലേ നിഷ്ഠ? ചെങ്ങന്നൂരെ ഭഗവതി തൃപ്പൂത്തായാൽ ഒറ്റതാറുടുത്ത് പുരുഷ പൂജാരിമാർ ശ്രീകോവിലിൽ കയറുന്നത് അവർക്കിഷ്ടമാണോ?
എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശം അനുവദിക്കേണ്ടത് ശബരിമലയെന്താണ് എന്ന് പഠിച്ച ശേഷം മാത്രമാണ്. അല്ലാതെ ധാർഷ്ട്യ പുറത്ത് അവിടേക്ക് അക്രമിച്ച് കടക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തൃപ്തിയാവും!
NB :വ്യക്തിപരമായി എന്നൊട് ശബരിമലയിൽ സ്ത്രീകളെ കയറ്റണോ എന്ന് ചോദിച്ചാൽ രണ്ട് അഭിപ്രായമുണ്ട്
1.ഈ തിരക്കിൽ അതു തിരക്കു കൂട്ടും എന്നല്ലാതെ ഏതെങ്കിലും സ്ത്രീ ശബരിമലയുടെ തത്വം (തത്വമസി) മനസ്സിലാക്കി മല ചവിട്ടും എന്നെനിക്കഭിപ്രായമില്ല. (പുരുഷ അയ്യപ്പന്മാരുടെ പിമ്പേ ഗമിക്കുന്ന പൈക്കളാവും അത്ര തന്നെ ).
2. യുവതിയായ സ്ത്രീയ്ക്ക് അവിടെ പ്രവേശനാധികാരം മാത്രമല്ല ചാത്തന് പൂജ കഴിക്കാനുമുള്ള അധികാരം അവകാശം ഉണ്ട്. എന്നാൽ ചാത്തനാര് (ശാസ്താവ്)? മലയെന്ത്? സ്ത്രീ പ്രപഞ്ചത്തിലാര് എന്നറിയാത്ത ആണിനും പെണ്ണിനും ആ മണ്ണിൽ കാലു കുത്താനധികാരമില്ല.
ഭാഗം പതിനേഴ്
ചാത്തനെ ദുർമൂർത്തിയാക്കുന്നതെന്തിന്?
ഈ ലേഖന പരമ്പര തുടങ്ങിയതു തന്നെ. ചാത്തൻ എന്ന കേരളീയ അഥവാ ദ്രാവിഡ മൂർത്തിയുടെ പാരമ്പര്യത്തെ ഉറപ്പിക്കാനാണ്. ആര്യവൽക്കരണത്തിന്റെ ഭാഗമായി പല ആദി ദേവതാ സങ്കൽപ്പങ്ങളും നമ്മുക്ക് നഷ്ട്ടപ്പെട്ടു. മണ്ണിന്റെ മണമുള്ള ഊർവര ദേവതകൾ!
ഇന്നാട്ടിലെ അടിസ്ഥാന ജനതയുടെ ദേവതകൾ ജാതീയമായി തരം തിരിക്കപ്പെട്ടു ചാത്തന്മാർ പട്ടിക ജാതിയും മുത്തപ്പൻ ഈഴവ ദൈവവും ആയി. അങ്ങനെ ദേവതകൾ പോലും വർണ്ണവൽക്കരിക്കപ്പെട്ടു! അധ:സ്ഥിതന്റെ ദേവതകൾ ദുർദേവതകളും!
തീർന്നോ? ഒന്നും പോരാഞ്ഞിട്ട് മറ്റു മതസ്ഥരെ വക പരിഹാസം ഹിന്ദുക്കൾ മാടനെയും മറുതയെയും ആരാധിക്കുന്നവരത്രെ! പിശാചത്രെ ചാത്തൻ !
എന്നാൽ എന്റെ കൃസ്തീയ സുഹൃത്തുക്കൾക്ക് കോഴിക്കോട്ടെ കുരിശു പള്ളിയിൽ ചാത്തനാണന്നറിയുമോ? (തെളിവു തരാം) മട്ടാഞ്ചേരിയുള്ള ഭ്രാന്തൻ കുരിശു മുത്തപ്പൻ ആരാന്നെറിയുമോ? കടമറ്റത്തചഛൻ കൊണ്ടിരുത്തിയ കാപ്പിരികളെ കുറിച്ചറിയുമോ? (കാപ്പിരിയുടെ ചിത്രം 2 കഴുത്തിലെ കുരിശു ശ്രദ്ധിക്കുക)
യേശു പറഞ്ഞ പോലെ സ്വന്തം കണ്ണിലെ കോലെടുക്കുക ആദ്യം.
ഇനി മലപ്പുറത്തെ ബാപ്പുട്ടിയുടെയും, ചേക്കുട്ടിയുടെയും ശല്യം തീർക്കാൻ കരിംക്കുട്ടിയെയും പൂക്കുട്ടിയെയും വശത്താക്കുന്ന തങ്ങൾമാരുമുണ്ട്. റൂഹാനി കൂടലും ജിന്നിന്റെ ബാധയും തീർക്കുന്ന അറബി മാന്ത്രികർ! ശിർക്ക് അപ്പോൾ ബാധകമല്ലേ?
ചാത്തനെയും മറ്റു ദ്രാവിഡ മൂർത്തികളെയും ദുർമ്മൂർത്തികളാണെന്നാരോപിച്ച് ഇന്നാടിന്റെ താന്ത്രിക ആദ്ധ്യാത്മിക പാരമ്പര്യം താറടിക്കാനുളള ശ്രമമാണ്. അതു ചെറുക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ?
ശബരിമലയിലെ കുട്ടിചാത്തൻ !
'എന്തിനാണിങ്ങനെ ഒരു ലേഖനം
ഇപ്പോൾ എഴുതിയത്? '
ഒരു പാട് പേർ ചോദിച്ചു.
1. നിങ്ങൾക്കു ചാത്തൻ സേവയുണ്ടോ?
ഉ: ഇല്ല എന്നാൽ ഒരർത്ഥത്തിലുണ്ട്!
2. എന്തിനാണ് ഈയവസരത്തിൽ ഒരു ഭിന്നിപ്പിന്റെ സ്വരം ?
ഉ: കൂടുതൽ ഭിന്നിക്കാതിരിക്കാൻ.
3. ശബരിമലയോട്കടപ്പാട്  : സിദ്ധ ലോകം | രാമാനന്ദ് കലാത്തിങ്കൽ

Tuesday, April 25, 2017

ഇപ്പോൾ തുടങ്ങാം ഇവിടെ തുടങ്ങാം

രണം അതാരെയും കാത്തു നില്‍ക്കില്ല.... അനുവാദം ചോദിക്കാറുമില്ല........ സമയമാകുബോള്‍ ക്രത്യ നിഷ്ട്ട പാലിച്ചുകൊണ്ട്‌ അത് കടന്നു വരിക തന്നെ ചെയ്യും ....
സമയമോ ,സ്ഥലമോ ,സന്ദര്‍ഭമോ...... അതിനു യാതൊരു തടസ്സവും ഇല്ല....
യുവാവെന്നോ ,വൃദ്ധനെന്നോ,.... രോഗിയെന്നോ , ഹിന്ദുവെന്നോ , മുസ്ലിമെന്നോ, ക്രിസ്ത്യാനിയെന്നോ.... ഇങ്ങിനെയുള്ള     അതിര്‍ വരമ്പുകളില്ല.....

അത് വരെ നാം ചെയ്ത കര്‍മ്മകണക്കുകളുടെ പരീക്ഷകളാണ് നടന്നത്.. അതിനുശേഷം result . വീണ്ടും ഒരിക്കല്‍ കൂടി എഴുതി പാസ്സാകാന്‍ കഴിയില്ല.
എന്തായിരിക്കും അവസ്ഥ...?

അതോ ഇങ്ങിനെ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണോ ഇപ്പോഴുള്ളത് ? എങ്കില്‍ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . നാളെയല്ല.... ഇപ്പോള്‍ തന്നെ... ഇതുവരെ ഉണ്ടാക്കിവെച്ച , ബന്ധു മിത്രാതികള്‍ , വസ്തു വ്യക്തി , വൈഭവങ്ങള്‍,.... ഒന്നും തന്നെ കൂടെ വരില്ല . പകരം നമ്മുടെ സ്വഭാവ സംസ്ക്കാരം മാത്രം ഒരു നിഴല്‍ പോലെ കൂടെയുണ്ടാകും... ഈ സത്യത്തെ മനസ്സിലാക്കി നമ്മുടെ കര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്താല്‍ നന്നായിരിക്കും.

Monday, April 24, 2017

ആത്മാവിന്റെ രൂപം, സ്ഥാനo.

ത്മാവ് മാംസ ചക്ഷുസ്സിന് ഗോചരമല്ലാത്ത അത്യന്തം സൂക്ഷ്മമായ ഒരു പ്രകാശ ബിന്ദുവാണ്. ശരീരമാകുന്ന രഥത്തിൽ പുരികങ്ങളുടെ മധ്യത്തിലായി ഈ രഥി വസിക്കുന്നു. ക്ഷേത്രത്തിൽ മൂർത്തിയെന്ന പോലെ നവ ദ്വാരങ്ങളോടുകൂടിയ ഈ ശരീരത്തിൽ ആത്മാവ് വസിക്കുകയാണ്. ഈ ആത്മസ്മൃതിക്കായിട്ടാണ് ഭാരതവാസികൾ പൊട്ടു തൊടുന്നത്.ബോധ സ്വരൂപനായ ആത്മാവാണ് ശരീരത്തിൽ ഇരുന്ന് വിവിധ വിചാരങ്ങൾ നെയ്യുന്നത്.ആത്മാവിന്റെ ഈ സങ്കല്പത്തിനെ മനസ്സ് എന്നു പറയുന്നു.മനസ്സിൽ ഉദിക്കുന്ന അനേക ചിന്തകളിൽ തീരുമാനമെടുക്കുന്നതും ആത്മാവു തന്നെയാണ്.

 ആത്മാവിന്റെ ഈ തീരുമാനമെടുക്കുന്ന ശക്തിയെ ബുദ്ധിഎന്നു പറയുന്നു. ബുദ്ധി തീരുമാനമെടുത്ത ശേഷം കർമേന്ദ്രിയങ്ങളിൽക്കൂടി കർമ്മം ചെയ്യുന്നതും കർമ്മഫലമായ സുഖദു:ഖങ്ങൾ അനുഭവിക്കുന്നതും ആത്മാവു തന്നെയാണ്. മനസ്സും ബുദ്ധിയും ആത്മാവിന്റെ തന്നെ ഭാഗമായതിനാലാണ്. ആത്മാവു തന്നെയാണ് ആത്മാവിന്റെ ശത്രുവും മിത്രവും എന്നു പറയുന്നത്. സങ്കല്പം, വാക്ക്, കർമ്മം, ഇവയ്ക്കനുസൃതമായി ആത്മാവിൽ സംസ്കാരം രൂപം കൊള്ളുന്നു.. ഈ സംസ്കാരമനുസരിച്ചായിരിക്കും ആത്മാവിന്റെ അടുത്ത ജന്മം'. അപ്പോൾ എന്താണ് ആത്മാവ്? മനസ്സും ബുദ്ധിയും സംസ്കാരവുമടങ്ങിയ അത്യന്തം സൂക്ഷ്മമായ അനശ്വരമായ ഒരു പ്രകാശ ബിന്ദു.

ഓരോ ആത്മാവും ജീവിത നാടകത്തിൽ ഓരോ ഭാഗം അഭിനയിക്കുകയാണ് സുഖം ,ദു:ഖം, ഒത്തുചേരൽ, വിട്ടു പോകൽ! 

Sunday, April 23, 2017

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ

ഒരിക്കൽ ഒരു മുക്കുവന്റെ    വലയിൽ   ഒരത്ഭുത പെട്ടി കുരുങ്ങി..  കാണാൻ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും തൊട്ടിയിലാക്കി  അയാൾ വീട്ടിലേക്കു തിരിച്ചു. മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവൻ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള പെട്ടിക്കുള്ളിൽ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട്‌ മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം അന്തം വിട്ടു   നോക്കിയിരുന്നു. പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവൻ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയിൽ ഭദ്രമായി അടക്കപ്പെട്ട  താളിയോലകൾ  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു

"ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. "

എഴുത്തും വായനയും അറിയാത്ത മുക്കുവൻ പെട്ടി നല്ലൊരു തുണിയിൽ പൊതിഞ്ഞു കെട്ടി ആർക്കും കൈയെത്താത്ത ഉത്തരത്തിന് മുകളിൽ സൂക്ഷിച്ചു വെച്ചു. കാലങ്ങൾ കടന്നു പോയി. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാൽ അയാൾ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വർഷങ്ങൾക്ക്‌ മുൻപ് തന്നെ നഗരത്തിലേക്ക് താമസം മാറി പോയതറിഞ്ഞ മുക്കുവൻ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു. പെട്ടി തുറന്ന് താളിയോലകൾ വായിച്ച് നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു..  ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന്‌ ചേരും. മുക്കുവൻ പെട്ടിയുമായി മടങ്ങി. മാസങ്ങൾക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാൽ മുക്കുവൻ രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോൾ  ജ്ഞാനി സ്ഥലം മാറി പോയവിവരമാണ് അറിയാൻ കഴിഞ്ഞത്.

നിരാശ കൈവിടാതെ മുക്കുവൻ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകൾ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു ഇതൊരു അത്ഭുത പെട്ടിയാണ്.  ഐശ്വര്യം വരും..

മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുൻപ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്..  ഇത്രയും കാലമായിട്ടും തനിക്ക് ഒരു  ഐശ്വര്യം വന്നു ചേർന്നിട്ടില്ല..മുക്കുവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം.. ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. മുക്കുവനും ഭാര്യക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തിൽ എന്ത് ഐശ്വര്യം വരാൻ..  മുക്കുവൻ നെടുവീർപ്പിട്ടു..

ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു.. മുക്കുവൻ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവൻ രോഷത്തോടെ  മകനോട്‌.. പെട്ടി കടലിൽ കൊണ്ട് പോയി കളയാൻ പറഞ്ഞു.

അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകൻ പെട്ടി  തുറന്ന് താളിയോലകൾ വായിച്ച് നോക്കി അച്ഛനോട്‌ പറഞ്ഞു. ഇതിൽ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തൻ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയിൽ സ്വർണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.

അച്ഛനും മകനും മലമുകളിലെ  കാന്തൻപാറ കയറിത്തുടങ്ങി.  രേഖയിൽ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവർന്നതായി ഇരുവർക്കും  ബോധ്യപ്പെട്ടു. തങ്ങൾ ജ്ഞാനിമാരാൽ വഞ്ചിക്കപ്പെട്ടതും...  താളിയോലകളിൽ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാൻ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതാണ് തങ്ങൾക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി. ചലനമറ്റ ശരീരവും തോളിലേറ്റി മകൻ മലയിറങ്ങി..

സർവ്വ സൗഭാഗ്യങ്ങളും നേടാനുള്ള വചനങ്ങൾ അടങ്ങിയ...ഉത്തരത്തിൽ  കെട്ടിപ്പൂട്ടി വെച്ച ഗ്രന്ഥവും...

സത്യവും നീതിയും ധർമ്മവും കർമ്മവും പഠിപ്പിച്ചു തരേണ്ട ജ്ഞാനിമാരെ പോലെയുള്ള പണ്ഡിതന്മാരും...

സ്വയം വായിച്ചു പഠിച്ചു സത്യം മനസ്സിലാക്കാതെ അന്ധമായ ജീവിതം നയിക്കുന്ന മുക്കുവനും. ..

നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ...

അതിന്ന് നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ അലമാരയിൽ സൂക്ഷിച്ച  ഭഗവത് ഗീത
 ഒരു തവണയെങ്കിലും അർത്ഥസഹിതം വായിച്ചു നോക്കുവാൻ ശ്രമിക്കുക .
ഈ മുക്കുവന്റെ ഗതി നമ്മുക്ക് വരാതിരിക്കാൻ.

Saturday, April 22, 2017

പൊട്ടന്‍ തെയ്യം

ത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.

“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍

തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.

“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”.

സ്വാമികള്‍ അവനെ ആക്ഷേപിച്ചു. അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു. ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..”

സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്താ നെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:

“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!പൊട്ടന്‍ തെയ്യം

ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം

പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.

പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ ‘മേലേരി’ (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍‌തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി (‘നിരിപ്പ്’ എന്നും പറയും) ഉണ്ടാക്കുക. പുലര്‍‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല, പകരം നേരത്തെ തന്നെ തയ്യാറക്കിയ കവുങ്ങിന്‍പാള കൊണ്ടുള്ള ഒരു മുഖാവരണം അണിയുകയാണ് പതിവ്. ആ പാളയിലാവട്ടെ മനോഹരമായിത്തന്നെ ചിത്രവേല ചെയ്തിരിക്കും.

കഷ്‍ടത തീര്‍ത്തീടുന്ന പൊട്ടന്‍തെയ്യത്തോടുള്ള തോറ്റംപാട്ടുകാരന്റെ പ്രാര്‍‍ത്ഥന നോക്കുക.
“മാരണം മാറ്റുമോരോ
ദ്വേഷങ്ങള്‍ വരുന്ന കാലം
മങ്ങാതെ തടഞ്ഞു നിര്‍‍ത്തി
മംഗളമരുളീടേണം

മതിച്ചു വന്നെതിര്‍‍ത്തീടുന്ന‌
കുസൃതികളായവര്‍‍ക്ക്
മതിക്കു നാശം വരുത്തി
മുടിക്കേണം വംശമെല്ലാം”‍ തോറ്റംപാട്ടിലേക്കു നമുക്കിനി പിന്നീടു വരാം. അതിനുമുമ്പു പൊട്ടന്‍‍തെയ്യത്തിന്റെ പുരാവൃത്തത്തിലേക്കൊന്നു പോകാം. എല്ലാവര്‍‍ക്കുമറിയുന്നതാണ് ഈ ഇതിവൃത്തമെങ്കിലും നാടകീയമായ ആ രംഗങ്ങളെങ്ങെക്കുറിച്ചു പറയാതെ വയ്യ.!

ശ്രീ പരമേശ്വരന്‍ ഒരാഗ്രഹം തോന്നി. സര്‍വ്വജ്ഞനായിരിക്കുന്ന ശങ്കരാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കണം. ദിഗ്വിജയവും സര്‍‍വ്വജ്ഞപീഠവും ശങ്കരനു സ്വന്തമാവണം. അഹങ്കാരത്തിന്റെ കണികയെങ്കിലും ആ മനസ്സിലുണ്ടെങ്കിലതു പിഴുതെറിയണം. അങ്ങനെവേണം സര്‍‍വ്വജ്ഞനെന്നു ശങ്കരന്‍ അറിയപ്പെടാന്‍. ശ്രീ പാര്‍‍വതിയോടു പരമേശ്വരന്‍‍ അഭിപ്രായമാരാഞ്ഞു… ഒന്നു പരീക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്ന്‍ ദേവിയും പറഞ്ഞു.

കാട്ടില്‍, മലനാട്ടില്‍, പരമേശ്വരന്‍ പുലയവേഷധാരിയായി അവതരിച്ചു. ദേവി പുലയന്റെ പത്നിയായി. മഹാദേവന്റെ കൂടെ മായാരൂപിയായി നന്ദികേശനും പുലയക്കിടാങ്ങളായി അഷ്‍ടഭൂതങ്ങളും പിന്തുടര്‍‍ന്നു. ഇതൊന്നും ശങ്കരാചാര്യരറിയുന്നു. സര്‍‍‍വ്വജ്ഞപീഠം കയറാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. യാത്ര തുടരുകയാണ്. ഒടുവില്‍ അദ്ദേഹം മലനാട്ടിലുമെത്തി.

അങ്ങകലെ, ഇരുണ്ടവെളിച്ചത്തില്‍‍ ശങ്കരാചാര്യര്‍‍ ഒരു പുലയകുടില്‍(ചാള) കണ്ടു. കുടിലിനു മുറ്റത്ത്‍ പുലയകിടാങ്ങള്‍ അമ്മയെ വിളിച്ചു കരയുന്നു. അകത്ത്‍, അടുപ്പില്‍ വെച്ചിരിക്കുന്ന കഞ്ഞി തിളച്ചുപൊങ്ങുന്നതും കാത്തിരിക്കുകയാണ് ആ പുലയ ദമ്പതികള്‍‍. പതിഞ്ഞ സ്വരത്തിലവര്‍‍ മക്കളെ സമാധാനിപ്പിക്കുന്നുമുണ്ട്.

സന്ധ്യ മയങ്ങാന്‍ അധികസമയമില്ല. എല്ലാവരും ചാളയ്‍ക്കകത്താണ്. ശങ്കരാചാര്യര്‍‍ ആ തക്കം നോക്കി പുലയക്കുടിലിനടുത്തുകൂടിയുള്ള ഇടവഴിയിലൂടെ വേഗം നടന്നു. പുലയന്‍‍മാര്‍‍ പുറത്തില്ലാത്ത സമയം! ശുദ്ധം മാറാതെ വേഗം കുടിലിനപ്പുറമെത്തണം. ഇങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടു നടന്ന ശങ്കരാചാര്യര്‍‍ക്കുമുമ്പില്‍‍ പെട്ടന്നൊരാള്‍ വന്നു നിന്നു.

ആരാണിവന്‍?
ഇരുട്ടു പരന്നു കഴിഞ്ഞതിനാല്‍‍ വ്യക്തമായി കാണാനും കഴിയുന്നില്ല. എങ്കിലും സ്വാമികള്‍‍ അല്പം പുറകോട്ടുമാറി. അശുദ്ധമാകാതെ നോക്കണം.
അവന്‍‍ എതിരെതന്നെയാണു‍ വരുന്നത്‍? താന്‍‍ ആരെന്ന്‍ അറിയാതെയാവുമെന്ന്‍ സ്വാമികള്‍ നിനച്ചു. സാരമില്ല, ഒച്ചവെച്ച് മൂപ്പരെ അറിയിച്ചേക്കാം. ശങ്കരാചാര്യര്‍‍ ഹാ‍‍‍…ഹൂ..ഹാ…ഹൂ…എന്ന്‍ ഒച്ചവെച്ച്‍ ‘കുറുത്തം’ കൊടുത്തു‍. ഫലമില്ല‍. ധിക്കാരിയായ അവന്‍ അതൊന്നും ഗൗനിക്കുന്നേയില്ല‍. സ്വാമികള്‍‍‍ പിന്നിലേക്കു പിന്നേയും മാറി. കുരുത്തംകെട്ടവന്‍‍ അഹമ്മതി തന്നെയാണ് തീര്‍‍ച്ച.
“പറഞ്ഞതുകേട്ടാല്‍‍പ്പോലും
കുറവൊന്നുമറിയാ വംശം
വശം വഴി പറഞ്ഞാലൊട്ടും
തിരിയാത്ത നീചവൃന്ദം”. സ്വാമികള്‍ അവനെ ആക്ഷേപിച്ചു.

അപ്പോഴേക്കും ചണ്ഡാലന്‍‍ തൊട്ടുമുമ്പില്‍‍ വന്നു നില്പുറപ്പിച്ചു കഴിഞ്ഞിരുന്നു. ഒക്കത്തൊരുകുഞ്ഞുമുണ്ട്. തലയിലാവട്ടെ കള്ളിന്‍കുടവുമുണ്ട്. മദ്യത്തിന്റെ ലഹരിയിലാണവന്‍‍. കള്ളിന്റെ നാറ്റം സര്‍‍വത്ര പരന്നു. സ്വാമികളുടെ മനസ്സില്‍‍ കോപം ഇരച്ചുകയറി. തൊട്ടുതീണ്ടായ്‍‍മയെ അവഗണിച്ചുകൊണ്ട് ഇന്നേവരെ ആരും തന്റെ മുമ്പില്‍ ഇങ്ങനെ നിന്നിട്ടില്ല‍. അനുസരിക്കില്ല എന്നുറപ്പുണ്ടായിട്ടും സ്വാമികള്‍ ഒന്നുകൂടി വിളിച്ചു പറഞ്ഞു, ”

“തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……”

പുലയന് ഒരു ഭാവവ്യത്യാസവുമില്ല. അവന്‍‍ അല്പംകൂടി മുമ്പോട്ടു നീങ്ങിനിന്നു. അവര്‍‍ തമ്മില്‍‍ തര്‍‍ക്കം മൂത്തു. പരസ്പരം മൊഴിയും മറുമൊഴിയും ചൊരിഞ്ഞു.

“തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…

ഉക്കത്ത്‍ കുഞ്ഞൂണ്ട്, തലയിലും കള്ള്,
എങ്ങനടിയന്‍‍ വഴി തിരിയേണ്ട്?
അങ്ങെല്ലാം കാടെങ്കില്‍‍ ഇങ്ങെല്ലാം മുള്ളൂം
ഏറെപ്പറഞ്ഞാല് വഴിയൊട്ടും തിരിയാ..”

ചണ്ഡാളന്റെ വാക്കുകേട്ട് ശങ്കരാചാര്യര്‍‍‍ കോപംകൊണ്ടു വറച്ചു. അവനെ ഭസ്മമാക്കാനുള്ള പക സ്വാമിയുടെ മനസ്സിലുണര്‍‌ന്നു. പക്ഷേ അതൊന്നും പുലയനു പ്രശ്‍നമല്ല. സ്വാമിയുടെ ചലനങ്ങളും ഉല്‍‍ക്കണ്ട്ഠയും ഭാവവുമൊക്കെ അവനെ ചിരിയിലാഴ്‍ത്തി. അവന്‍‍ ഒന്നുകൂടി മുന്നോട്ടുകയറിനിന്ന് വഴി തടഞ്ഞ് പൊട്ടിച്ചിരിച്ചു.

ഇവന്‍ പൊട്ടന്‍ തന്നെ. ഇത്രയും പറഞ്ഞിട്ടും ഇവന്‍‍ വഴിമാറാന്‍‍ കൂട്ടാക്കാത്തതെന്ത്?

“ഹേയ്, പൊട്ടപ്പുലയാ…! മാറിപ്പോ ദൂരേക്ക്..” സ്വാമികള്‍ ഉറക്കെ ഗര്‍‍ജിച്ചു. അപ്പോളവന്‍‍‍ അതിനേക്കാള്‍‍ ഉച്ചത്തില്‍‍ ചിരിച്ചു. ആ കളിയാക്കല്‍‍ ശങ്കരാചാര്യര്‍‍‍ക്കു തീരെ രസിച്ചില്ല‍.

“നിന്റെ ഉദ്ദേശ്യമെന്താ? തുറന്നു പറ.. എന്നോടേറ്റുമുട്ടാന്‍‍ തന്നെയാണോ ഭാവം? ഞാന്‍‍ ആരെന്നു നിനക്കറിയാമോ? എല്ലാം കാട്ടുമൂപ്പനോടു പറയുന്നുണ്ട്…”

“പറഞ്ഞോളൂ, എല്ലാവരുമറിയട്ടേ വൈഭവങ്ങള്…
അന്തണരെന്നും പിന്നെ അന്തരജാതിയെന്നും
എന്തൊരുഭേദമുള്ളൂ ചിന്തിച്ചാലീശ്വരന്..”

പുലയന്റെ ചോദ്യംകേട്ട് ശങ്കരാചാര്യര്‍‍ തരിച്ചിരുന്നുപോയി. ഞാനെന്നും നിയെന്നുമുള്ള, ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ള വ്യത്യാസം വെറും മായയാണെന്നും എല്ലാവരിലും ഉള്ള ശക്തിവിശേഷം ഒന്നണെന്നുമുള്ള തന്റെ അദ്വൈത തത്ത്വം തന്നെയല്ലേ ഈ പുലയപ്പൊട്ടനും പറയുന്നത്? താനെന്തുകൊണ്ടിതു മനസ്സിലാക്കിയില്ല..!

അവന്‍‍ തുടര്‍‍ന്നു:
“നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ
നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോരാ..”

ആ ചേദ്യം സ്വാമികളെ ആലോചനയിലാഴ്‍ത്തി. ബ്രാഹ്മണനെന്നും ചണ്ഡാളനെന്നുമുള്ള ഭേദബുദ്ധിക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നു തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളവന്‍‍ സ്വാമികള്‍ക്കു മുമ്പില്‍ നിരത്തി.
അവന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍‍ ശങ്കരാചാര്യര്‍‍ പതറിനിന്നു. ശാസ്‍ത്രത്തിന്റെ വെളിച്ചത്തില്‍‍ ശുദ്ധാശുദ്ധഭേദമില്ലെന്ന് പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടില്‍‍ ആവര്‍‍ത്തിച്ചാവര്‍‍ത്തിച്ചു വ്യക്തമാക്കുന്നു. പുലയന്‍ പ്രാപഞ്ചികതത്ത്വങ്ങളുടെ ഭാണ്ഡക്കെട്ട് സ്വാമികള്‍ക്കു മുമ്പില്‍ തുറന്നപ്പോള്‍ അദ്ദേഹം തരിച്ചുനിന്നുപോയി.

ഇനി തര്‍‌ക്കിക്കുന്നതില്‍ അര്‍‌ത്ഥമില്ലാന്നു മനസ്സിലായി. തര്‍ക്കിച്ചാല്‍‍ എന്തായാലും പുലയന്റെ മുമ്പില്‍‍ അടിയറവു പറയേണ്ടിവരുമെന്നു മനസ്സു മന്ത്രിച്ചു. നാലു വേദങ്ങളും പതിനെട്ടുപുരാണങ്ങളും സകലശാസ്ത്രങ്ങളും പഠിച്ചിട്ടും, കേവലമൊരു പുലയന്റെ ചോദ്യശരങ്ങള്‍ക്കുമുമ്പില്‍‍‍ തളര്‍‍ന്നുപോയ അവസ്ഥ സ്വാമികളെ ദു:ഖിപ്പിച്ചു. പൊട്ടന്‍ പുലയനെ സ്വാമികള്‍ മനസ്സുകൊണ്ടാദരിച്ചു. സ്വാമികളുടെ മനസ്സുകണ്ടറിഞ്ഞ പുലയന്റെ മുമ്പില്‍ അദ്ദേഹം തലകുനിച്ചു നിന്നു. ആരാണെന്നറിയിക്കണമെന്ന് അഭ്യര്‍‍ത്ഥിച്ചു.

കള്ളുംകുടവും കുഞ്ഞും അപ്രത്യക്ഷമായി. ചണ്ഡാലാന്‍‍ പാര്‍‍വതീപതിയായ് ദര്‍‍ശനം നല്‍‍കി. സ്വാമികളുടെ മനസ്സില്‍‍ അഹ്ളാദം അലതല്ലി. പുലയപ്പൊട്ടന്‍‍ സാക്ഷാല്‍‍ കൈലാസനാഥന്‍‍ തന്നെയാണെന്നറിഞ്ഞപ്പോള്‍, സ്വാമികള്‍‍ ആ പാദാരവിന്ദങ്ങളില്‍‍ സാഷ്‍ടാംഗനമസ്‍കാരം ചെയ്‍തു, കുറ്റങ്ങള്‍‍ പൊറുത്തു മാപ്പു നല്‍‍കാനപേക്ഷിച്ചു.

ശ്രീ പരമേശ്വരന്‍‍ സ്വാമികളെ അനുഗ്രഹിച്ചു മറഞ്ഞു.

സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന്‍‍ തെയ്യത്തിലൂടെ കൊണ്ടാടുന്നത്.

ഇനി പൊട്ടന്‍‍തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഏതാനും വരികളിലൂടെ കടന്നുപോകാം. ആത്മബോധത്തിന്റെ അന്ത:സത്ത വെളിവാക്കുന്ന ആ വരികള്‍ നോക്കു:

പൊലിക പൊലിക പൊലിക ജനമേ…
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ…….
മുപ്പത്ത് മൂന്ന് മരം നട്ട കാലം….
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
…………………………………………
……………………………………….
തിരി തിരി തിരി തിരി തിരി തിരി പുലയാ….
വഴി തിരി തിരി തിരി കള്ളപ്പുലയാ……
……………………………………..
തിരിയെന്നു ചൊന്നാ തിരിയുമോ തങ്കള്‍?
തിരിയാനും പാരം വിനയുണ്ടെനിക്ക്
തിരിയെന്നും ചൊന്നാല്‍‍ തിരിയുമോ തങ്കള്‍?
…………………………………..
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
തിരിയെന്നു ചൊന്നതിന്‍‍ കാരണമെന്ത്?
തിരിയെപ്പറയണമെന്നോടിപ്പഴേ…
…………………………………….
അക്കരയുണ്ടൊരു തോണികടപ്പാന്‍
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ….
നാന്‍ തന്ന തോണി കടന്നില്ലേ ചൊവ്വറ്?
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പൂവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോ നൂങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോ നൂങ്കള്
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോ നൂങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പരിശയും എടുക്ക്വല്ലേ നൂങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെ നൂങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറനിങ്കേറി നീങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നിങ്കള്‍ പലര്‍കൂടി നാട് പഴുക്കും
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പോമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!” :
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ക്‍ന്ന്
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ക്‍‍ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!

Friday, April 21, 2017

ഗുരുഗീത

''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ 
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ''

മുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്.  ' സ്കന്ദപുരാണ'ത്തിലെ
'ഗുരുഗീത ' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.

പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.

'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
'പരബ്രഹ്മമെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു. അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം'
 എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു,

''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''.

Thursday, April 20, 2017

മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല." കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമല്ലേ....???

Wednesday, April 19, 2017

നിങ്ങൾക്ക് എങ്ങനെ പോസിറ്റീവ് ആകാം ?

24 ദിവസത്തെ  പരിശ്രമം  കൊണ്ട്  നിങ്ങൾക്കും  പോസിറ്റീവ്  ആകാം....

1,REJECTION
 എല്ലാ  ദിവസങ്ങളിലും  ഇന്നു  തൊട്ടു  നിങ്ങളുടെ  ചിന്തയെ  30 മിനിറ്റ്  കൂടുമ്പോൾ  നിങ്ങൾ  നിരീക്ഷിക്കുക. നെഗറ്റീവ്  ചിന്തയാണോ  പോസിറ്റീവ്  ചിന്തയാണോ എന്ന് നോക്കുക. നെഗറ്റീവ്  ചിന്ത  ആണെങ്കിൽ റീജെക്ഷൻ കമാൻഡ് കൊടുക്കുക." ച്ചെ  എന്നോ  പോ  എന്നോ  നോ   "എന്നോ  മനസ്സിൽ  പറയുക,, എന്നിട്ട്  അവിടെ  ഒരു  പോസിറ്റീവ്  വാക്ക് നിറക്കുക. ഞാൻ  ഇപ്പോൾ   മനസ്സിന്റെ  തന്ത്രം  മനസിലാക്കിയ  ആള്  ആണ്, ഇതെന്നെ  സ്വാധീനിക്കുണ്ട്,എന്നെ പോലെ പലരും ജീവിക്കാൻ കൊതിക്കുന്നു,   എനിക്ക്  നിരവധി അനുഗ്രഹങ്ങൾ കിട്ടിയിട്ട് ഉണ്ട്, നിങ്ങളുടെ ജീവിതത്തിൽ  കിട്ടിയ  നേട്ടങ്ങളെ  ആലോചിക്കുക.  ഇനി  ഞാൻ അങ്ങനെ ഒന്നും  ചിന്തിക്കില്ല  എന്നും  പറയുക.ഒരു  കള പിഴുതു  കളയുക  പകരം പുതിയ ഒരു  വിത്ത് അവിടെ വെക്കുക. ഇതു  അടിക്കടി ആവർത്തിക്കുക.

2,ACTION

എന്തൊക്കെ  ആണോ  നിങ്ങളുടെ  മനസ്സ്  വേണ്ടാന്നു  വെയ്ക്കുന്നത് , അതൊക്കെ  കഷ്ടപ്പെട്ട്  ചെയ്യുക. ഉദാഹരണത്തിന്  രാവിലെ എഴുനേൽക്കുമ്പോൾ  മനസ്സ്  അയ്യോ  ഇന്നു  തണുപ്പാണല്ലോ  എങ്കിൽ  കുളിക്കണ്ട , എങ്കിൽ  ഉടനെ  എഴുന്നേറ്റു  ഞാൻ കുളിക്കും  എന്ന് പറഞ്ഞു  കുളിക്കുക. ഇന്നു  തുണി  വാഷ്‌ ചെയ്യണ്ട, നാളെ ചെയ്യാം  എന്നാണു  പറയുന്നത്  എങ്കിൽ ഉടനെ തന്നെ  പോയി  ഡ്രസ്സ്‌  അലക്കുക. എന്ത്  നിങ്ങൾക്ക്  ഇഷ്ടമല്ലയോ  അത്  കഷ്ടപ്പെട്ട്  ചെയ്യുക.
നമ്മുടെ  ഉള്ളിലെ  ഛിദ്ര  ശക്തിക്കു  മുകളിൽ  ഒരു  അതിശുദ്ധം  സ്ഥാപിക്കുക.
""""ഇഷ്ടമില്ലാത്തത്  കഷ്ടപ്പെട്ട്  ചെയുമ്പോൾ കഷ്ടമുള്ളതു ഇഷ്ടപ്പെട്ടു  തുടങ്ങും """"

3 CHANGE  YOUR  ATTITUDE

ചില  കാര്യങ്ങളിൽ  ഉള്ള  നിങ്ങളുടെ  നിലപാട്  മാറ്റുക

ഉദാഹരണത്തിന്  നിങ്ങൾക്ക്  ചെറിയ  ഒരു  തലവേദന  വന്നു, അപ്പോഴേ  അയ്യോ  എനിക്ക്  എന്തോ  ഭയകര എന്തോ  പനി  വരാൻ  പോകുക  എനിക്ക്  ഇന്നു  ഇനി  ജോലി  ഒന്നും  ചെയ്യാൻ  വയ്യ  എന്നു  പറയാതെ  ചെറിയ  ഒരു  തലവേദന  അല്ലേ  ഉള്ളോ ?? ഞാൻ  കിടക്കതൊന്നും  ഇല്ല  അതൊക്കെ  പെട്ടന്ന്  മാറും  എന്നു  ചിന്തിക്കുക.. ചെറിയ  ചെറിയ  സംഭവങ്ങളെ    മൈൻഡ്  ചെയ്യാതെ  ഇരിക്കുക.

ഇതെല്ലാം  നിങ്ങൾ  ഇത്രയും  ദിവസം  ചെയ്യുക  ആണെങ്കിൽ  നിങ്ങളുടെ  തലച്ചോറിന്റെ  ഭാഷ  ക്രമേണ  മാറാൻ  തുടങ്ങും. നിങ്ങളുടെ  തലച്ചോറിൽ  എന്ത്  കാര്യം  ആണെങ്കിലും  അടിക്കടി  ആവർത്തിച്ചാൽ  നിങ്ങളുടെ  ബ്രെയിൻ  PATHWAY  മാറാൻ  തുടങ്ങും  ക്രമേണ  അത്  നിങ്ങളുടെ  സ്വഭാവം  ആയിട്ട്  മാറാൻ  തുടങ്ങും. നിങ്ങൾ  ഒരു  പോസിറ്റിവ് വ്യക്തി  ആയി  മാറും  അപ്പോൾ  നിങ്ങളുടെ  വിജയങ്ങൾ കണ്ട്‌ തുടങ്ങും..

""നിങ്ങളുടെ  മനസിന്‌  എതിരെ  നിങ്ങൾ യുദ്ധം  ചെയ്യുക. നിങ്ങൾക്ക്  ആയിരം  യുദ്ധത്തെ  വിജയിക്കാം  എന്നാൽ  നിങ്ങളുടെ  മനസിനെ  യുദ്ധത്തിൽ  തോല്പിക്കാൻ  ആണ്  പ്രയാസം.നിങ്ങളുടെ  ശത്രു  പുറത്തല്ല, നിങ്ങളുടെ  അകത്തു  തന്നെ  ആണ്. അതുകൊണ്ട്  വിജയിക്കാൻ  വേണ്ടി  അവന്റ്റെ തല  അറക്കുക ആദ്യം """"".

Tuesday, April 18, 2017

ആത്മാവിന്റെ ധർമ്മം

രാത്മാവും അശാന്തിയോ ദു:ഖമോ വെറുപ്പോ അശുദ്ധിയോ ആഗ്രഹിക്കുന്നില്ല .അപ്പോ ൾ ശാന്തി, സ്നേഹം സുഖം, ആനന്ദം പവിത്രത ഇതാണ് ആത്മാവിന്റെ സ്വ:ധർമ്മം. ആത്മാവിന് ശരീരം ധരിക്കാതിരിക്കുവാനോ കർമ്മം ചെയ്യാതിരിക്കുവാനോ സാധ്യമല്ല. അതു കൊണ്ടാണല്ലോ ജ്ഞാനം ആവശ്യമായി വരുന്നത് തന്നെ. അക്രമത്തെ അക്രമം കൊണ്ടു നേരിടുന്ന അധർമ്മത്തെ അധർമ്മo കൊണ്ടു നേരിടുന്ന ഈ ലോകത്ത് ജീവാത്മാവിന് പരമാത്മാവു തരുന്ന ശ്രീ:മത് ഇതാണ്.

"സ്വയം അനശ്വരമായ ആത്മാവാണെന്നറിയുക. ചുറ്റുമുള്ളത് ആത്മസഹോദരങ്ങളാണെന്നറിയുക.
അഹിംസയാണ് പര ധർമം. 
മനസ്സാ വാചാ കർമ്മണാ അഹിംസ പാലിക്കുക.
നിർഭയമായി നിരന്തരം ഉത്സാഹപൂർവ്വം ലോക നന്മയ്ക്കായി കർമ്മം ചെയ്യുക. 
കർമ്മം ചെയ്യാതെ അലസനായിരിക്കുന്നതിലും എത്രയോ ശ്രേഷ്ഠമാണ് കർമ്മം ചെയ്യുക എന്നത് '"


 ആത്മാവിന്റെ ഈ അനശ്വരത മനുഷ്യൻ മനസ്സിലാക്കുമെങ്കിൽ ലോകത്തെ വിഴുങ്ങിയിരിക്കുന്ന മരണഭയത്തിൽ നിന്നും മനുഷ്യൻ രക്ഷ നേടിയേനേ. ലോകത്തെ വിഴുങ്ങാൻ ഒരുക്കി കൊണ്ടിരിക്കുന്ന ആയുധങ്ങളുടെ ചെലവ് മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാമായിരുന്നു'.

" ഹേ ആത്മാവേ, അമൃതാനന്ദത്തിന്റെ അരുമക്കിടാവേ, ശരീരമാകുന്ന രഥത്തിലേറി ജീവിതമാകുന്ന യാത്ര ചെയ്യുന്ന ഹേ യാത്രക്കാരാ, നീ എന്തു തേടിയാണ് അലയുന്നത്. സുഖവും ശാന്തിയും  ആനന്ദവുമോ? അത് നിന്നുള്ളിൽ തന്നെയുണ്ടല്ലോ !"

Monday, April 17, 2017

കൃഷ്ണ ലീലാകഥാമൃതം

എന്നും രാവിലെ പൂമാർക്കറ്റിൽ പോയി പൂ വാങ്ങി കുട്ടയിലാക്കി തലയിൽ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി വിറ്റ് ഉപജീവനം നടത്തുന്ന ഒരു സ്ത്രീയായിരുന്നു അവർ. ഭർത്താവിൻറെ മരണത്തോടെ രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായിരുന്നു അത്. എന്നും രാവിലെ പൂ വാങ്ങി വരുന്ന വഴി മൂന്നുനാല് മുഴം മുല്ലപ്പൂ വഴിയിലുള്ള ഒരു കൊച്ചു കൃഷ്ണ ക്ഷേത്രത്തിൽ ശാന്തിക്കാരനെ ചാർത്താനായി ഏൽപ്പിച്ചാണ് വരാറ് പതിവ്. തുടർന്ന് കച്ചവടം നടത്തും. ഒരു ദിവസം പൂ വരാൻ വൈകി പോയി. അങ്ങനെ അമ്പലത്തിലെത്തിയപ്പോ പൂജയ്ക്കായ് നടയടച്ചിരിക്കുന്നു. ഇനി നിന്നാൽ വൈകിയെങ്കിലോ എന്നു കരുതി അവിടെ പൂ കൊടുക്കാതെ പോന്നു. മനോവിഷമത്തോടെയാണെങ്കിലും വൈകിയാൽ രാവിലെ എന്നും വാങ്ങുന്ന വീട്ടുകാർ കാണാതെ വന്ന് കച്ചവടം മുടങ്ങിയാലോ എന്ന ചിന്ത കാരണമാണ് പോന്നത്.
പതിവിനു വിപരീതമായി അന്ന് പക്ഷേ ആരും പൂ വാങ്ങിയില്ല. നേരം വൈകിയതിനാൽ വേണ്ട എന്നായിരുന്നു മറുപടി. ഇനിയിതെന്തു ചെയ്യും എന്നാലോചിച്ച് ആ സാധുസ്ത്രീ വിഷമിച്ചിരുന്നു. കച്ചവടം നടന്നില്ലെങ്കിൽ അന്നത്തെ അന്നം മുട്ടും എന്ന അവസ്ഥ. മകന് ഇന്ന് ഫീസ്, അച്ഛൻറെ മരുന്ന് ഒക്കെ ഇന്ന് വാങ്ങേണ്ടതാണ്. അതെല്ലാം മുടങ്ങും. അതോടൊപ്പം ഇത്രയധികം രൂപ നഷ്ടപ്പെടുന്ന വേദന . എല്ലാം കൂടെ അവരാകെ അസ്വസ്ഥയായി.
ആ സമയത്ത് ഒരാളവരെ സമീപിച്ച് വിലചോദിച്ചു. അവര് പറഞ്ഞ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് തരാമെങ്കിൽ വാങ്ങാമെന്നായി അയാൾ. നശിച്ചു പോകണ്ടല്ലോ എന്നു കരുതി അയാള് പറഞ്ഞ വിലയ്ക്ക് അത് നൽകി. പണവും വാങ്ങി പോരാൻ നേരത്ത് അയാള് ചോദിച്ചു. ഇതെന്താ ഇതിൽ. നോക്കുമ്പോ അത്ഭുതം പോലെ മൂന്നാല് മുഴം പൂ മാത്രം ഒട്ടും വാടാതെ ഇരിക്കുന്നു. ബാക്കിയൊക്കെ വാടി തുടങ്ങി. അപ്പോ ആ സ്ത്രീക്ക് മനസ്സിലായി. ഇത് അമ്പലത്തിൽ കൊടുക്കാറുണ്ടായിരുന്നതാണ്. ഇന്നത് കൊടുക്കാത്തത് മോശമായി. അങ്ങനെ പോകുന്ന വഴി അവിടെ കയറി ആരെയെങ്കിലും ഏൽപ്പിച്ച് പോകാമെന്ന് കരുതി അതിൽ നിന്ന് ആ നാലുമുഴം തിരിച്ച് ചോദിച്ചു. പക്ഷേ എത്ര പറഞ്ഞിട്ടും അയാളത് നൽകിയില്ല. ഇതു ഞാൻ വാങ്ങിയതാ. ഇതിനി ആർക്കും തരില്ല എന്ന വാശിയോടെ അയാള് നിന്നു. അവരൊടുവിൽ തോറ്റ് അവിടുന്ന് മടങ്ങി. കച്ചവടം നടക്കാത്ത വിഷമത്തോടൊപ്പം ഈ സംഭവം കൂടി അവരെ തളർത്തി. തിരിച്ചു പോരുമ്പോ ആ അമ്പലത്തിൻറെ നടയിൽക്കൂടെ തന്നെയാണ് പോകുന്നത്. അവിടെയെത്തുമ്പോൾ മേൽശാന്തി നടയടച്ച് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ നിൽക്കുന്നു. അവരെ കണ്ട് മേൽശാന്തി ചോദിച്ചു. "ഇന്നെന്തായാലും നന്നായി, ഒരു കൊട്ട പൂവാണല്ലോ ഇവിടെ വച്ചു പോയത്"
"അതെങ്ങനെ" എന്ന് ചോദിച്ചപ്പോ  മേൽശാന്തി പറഞ്ഞു "ദേ  വൈകീട്ട് ചാർത്താൻ പറഞ്ഞ് നിങ്ങള് തന്നതാ എന്നും പറഞ്ഞ് ഒരാളിവിടെ വന്നു തന്നിട്ടു പോയതാ " നോക്കിയപ്പോ അതേ പൂവ്. അവിടുന്നിറങ്ങി നേരെ വീട്ടിലെത്തി. ഉച്ച കഴിഞ്ഞ് മകൻ വരേണ്ട സമയമായതോടെ ആധി തുടങ്ങി. ഇന്നും കൂടെ ഫീസടച്ചില്ലെങ്കിൽ പുറത്താക്കും എന്ന് പറഞ്ഞാ അവൻ പോയത്. ഇന്നതും നടന്നില്ല. അങ്ങനെ അവൻ വന്നപ്പോ കാര്യം പറയാൻ നോക്കുമ്പോഴുണ്ട്. അവൻ ഫീസടച്ച രശീതി എടുത്ത് കൈയ്യിൽ തന്നു. തുടർന്നവൻ പറഞ്ഞു. അമ്മ കൊടുത്തയച്ച ചേട്ടൻ കൊണ്ടു തന്നതാ. ഇതിന്നടച്ച കാരണം ഭാഗ്യമായി. പരീക്ഷയ്ക്കിരിക്കാം. അതോടൊപ്പം അവൻ ഒരു മരുന്ന് പൊതിയെടുത്ത് നീട്ടി. ഇത് അപ്പൂപ്പൻറെ മരുന്നുകളാ. ഇത് വാങ്ങാനുള്ള പണം കൂടെ ആ ചേട്ടൻ തന്നിരുന്നു. ചിരിച്ചു കൊണ്ടവനതു പറഞ്ഞ് ഓടിപ്പോയപ്പോ. പതുക്കെ ആ രണ്ട് ബില്ലുകളും കൂടെ കൂട്ടിനോക്കി.
നോക്കിയപ്പോ താൻ വിലകുറച്ച് കൊടുത്ത മുല്ല മാല താൻ വിൽക്കാനുദ്ദേശിച്ച അതേ വിലയുടെ തുല്യമായ തുകയിൽ തനിക്ക് അയാൾ തന്ന വിലയ്ക്ക് ശേഷമുള്ള തുകയായിരുന്നു അത്. അതിനേക്കാൾ വലിയൊരത്ഭുതം കൂടെ. നാലു മുഴം മാലയുടെ വില അതിൽ കൂട്ടിയിട്ടില്ല. ബാക്കി തുക കൃത്യം.
അന്ന് രാത്രി ഉറക്കത്തിൽ അവരൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൊരുണ്ണി വന്ന് അവരോട് പറഞ്ഞു. നിത്യവും തരുന്ന ആ മാല കാണാതെ ഞാൻ വിഷമിച്ചു. കാണാതായപ്പോഴാ അങ്ങോട്ടു വന്നത്. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനാ മാലയൊന്നും ചിലവാകാതിരുന്നത് എനിക്കെതെന്നും നിർബന്ധാ എനിക്കിഷ്ടപ്പെട്ടതെല്ലാം തട്ടിപ്പറിക്കുന്ന എൻറെ ഒരു കുസൃതി അങ്ങനെ കരുതിയാ മതി. പിന്നെ ഇനി മുതൽ ആ നാലുമുഴം മാല എൻറെ ആദ്യാലങ്കാരമായി അറിയപ്പെടും. ആ ഉണ്ണിയുടെ പാദപത്മങ്ങളെ ധ്യാനിച്ച് കുതിച്ചൊഴുകുന്ന കണ്ണീർകണങ്ങളെ തടയാനാവാതെ ആനന്ദാതിരേകത്തോടെ ഇരിക്കാനേ ഉറക്കമുണർന്ന ആ സാധുസ്ത്രീക്ക് കഴിഞ്ഞുള്ളൂ..

Sunday, April 16, 2017

പൂജകൾ

ഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു

1 . അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക).

2. ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക).

3. ഇജ്യ (ഇഷ്ടദേവാർച്ചന).

4. സ്വാദ്ധ്യായം (മന്ത്രം ജപിക്കുക . സ്തോത്രം ചൊല്ലുക).

5. യോഗം (ദേവതാധ്യാനം).


മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്
1. ഉഷഃപൂജ

2. എതിർത്തുപൂജ.

3. പന്തീരടിപൂജ.

4 . ഉച്ചപൂജ.

5. അത്താഴപ്പൂജ.

സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ".

സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".

രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ".

നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു.

മന ഉത്സുയ - തേ ഹ - ഷാർത് 
ഉത്സവ പരികീർത്തിതഃ

എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം. ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ. അഞ്ച് ഭക്തന്മാർ ഒത്തുകൂടുന്നിടത്ത് ഭഗവാനും കൂട്ടംകൂടാൻ വരുമെന്നാണല്ലോ പ്രമാണം.  

Saturday, April 15, 2017

തിലകധാരണ വിധി

ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...? വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.

ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവണ്റ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവണ്റ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.

അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.

നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.

നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിറ്‍ത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.

കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.

കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.

സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.

വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌.

Friday, April 14, 2017

വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

           വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

Thursday, April 13, 2017

വിഷു വിശേഷം

“ഗണിതശാസ്ത്രപരമായി വിഷു നവ വര്‍ഷമദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.”

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.

മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ. കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

ആചാരങ്ങൾ
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ .

വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല.

തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക.

സ്വര്‍ണ്ണവർണ്ണടത്തിനാണ് പ്രാധാന്യം. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

കണ്ണാടിയില്‍ (ഭഗവതിയുടെ പ്രതീകം) കൂടി വേണം കണികാണാന്‍, അപ്പോള്‍ എല്ലാം വെട്ടിത്തിളങ്ങുന്നതായി തോന്നും.

കണ്ണാടിയില്‍ കൂടി, സ്വന്തം പ്രതിബിംബത്തില്‍ കൂടി, ഈശ്വരന്റെ സാമീപ്യം മനസ്സിലാക്കാന്‍ കഴിയണം.

വീട്ടിലെപ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌.

വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്.

ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത് .

പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഭവങ്ങൾ
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്.

വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും.

എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.

വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും.

കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്.

ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.