ആനന്ദമയി മാ



ഭാരതത്തിലെ പ്രമുഖയായ ഒരു ആത്മീയ വ്യക്തിത്വമായിരുന്നു ബംഗാളിലെ ആനന്ദമയി മാ.


ജീവിതം

ബംഗാളിൽ ഖിവരാദേശത്ത് 1896 ഏപ്രിൽ 30 ന് ജനിച്ച നിർമ്മലാ സുന്ദരി എന്ന ബാലിക, കുട്ടിക്കാലത്തു തന്നെ ദിവ്യാനുഭൂതികൾ നേടി . അന്നത്തെ നാട്ടുനടപ്പനുസരിച്ച് പതിമൂന്നാം വയസ്സിൽ വിവാഹിതയായെങ്കിലും അവർ തന്റെ ധ്യാനാത്മകജീവിതം തുടർന്നു. ഭർത്താവായി വന്ന ഭോലാനാഥിനെ അവർ പിതാജീ എന്നു വിളിച്ചുപോന്നു. അചിരേണ അദ്ദേഹം അവരുടെ ശിഷ്യനാവുകയാണ് ഉണ്ടായത്. നൈസർഗ്ഗികവും ജന്മസിദ്ധവുമായ യോഗാനുഭൂതിയിൽ മുഴുകി എപ്പോഴും കഴിഞ്ഞിരുന്ന അവരെ ജനസാമാന്യം ആദരപൂർവ്വം ആനന്ദമയി മാ എന്നു വിളിച്ചുപോന്നു.മായുടെ മൊഴികൾ അവാച്യമാം വിധം സംഗീതാത്മകമായിരുന്നു. അതിമധുരമായിരുന്നു ആ സ്വരം. കമലാ നെഹ് റു , ജമുനാലാൽ ബജാ‍ജ് എന്നിങ്ങനെ , സ്വദേശികളും വിദേശികളുമായ നിരവധി പ്രശസ്തരും പ്രഗല്ഭരും മാതാജിയുടെ അപൂർവ്വത കണ്ടറിഞ്ഞ് അവരെ ആരാധിച്ചിരുന്നു. ഭാരതത്തിലെ യോഗാത്മകപാരമ്പര്യത്തിൽ അസാധാരണമായ ഒരു സാന്നിദ്ധ്യമായിരുന്നു അവർ. 1982 ആഗസ്റ്റ് 27 ന് ഡെറാഡൂണിൽ വച്ച് ആനന്ദമയി മാ ദേഹം വെടിഞ്ഞു.

No comments:

Post a Comment