മധുരകവിയാഴ്‌വാർ

വൈഷ്ണവഭക്തന്മാരായ 12 ആഴ്‌വാർമാരിൽ ഒരാളായ മധുരകവിയാഴ്‌വാർ നമ്മാഴ്‌വാരുടെ സമകാലീനനായിരുന്നു. പ്രായം കൊണ്ട് മീതെ ആയിരുന്നെങ്കിലും ഇദ്ദേഹം നമ്മാഴ്‌വാരുടെ ശിഷ്യനായിരുന്നുവത്രെ മധുരകവി ആഴ്‌വാർ സ്വതവെ തന്നെ വിഷ്ണുഭക്തനായിരുന്നു. അദ്ദേഹം വിഷ്ണുസ്തുതികൾ നിരവധി എഴുതിയിരുന്നുവത്രെ. ഒരിക്കൽ തീർ ത്ഥാടനത്തിനായി വടക്കേ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ആകാശത്ത് ഒരു നക്ഷത്രത്തെ കണ്ടു എന്നും അതിനെ അനുഗമിച്ച് വന്ന് നമ്മാഴ്‌വാരുടെ അടുത്ത് എത്തിയത്രെ. നമ്മാഴ്‌വാർ മൌനത്തിലായിരുന്നു എന്നും മധുരകവിയാഴ്‌വാരുടെ ചോദ്യത്തിനു മറുപടിയായാണ്, ആദ്യം വർത്തമാനം പറയുന്നത് എന്നും പറയുന്നു

No comments:

Post a Comment