സൂര്യശാന്തി മന്ത്രം

മന്ത്രം

"ഓം ആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്നമൃതം മര്‍ത്ത്യഞ്ച
ഹിരണ്യയേന സവിതാ രഥേനാ ദേവോയാതി ഭുവനാ വിപശ്യന്‍

അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം 
അസ്യ യജ്ഞസ്യ സുക്രതും

യേഷാമീശേ പശുപതി: പശൂനാം ചതുഷ്‌പദാമുത ച ദ്വിപദാം
നിഷ്ക്രീതോയം യജ്ഞിയം ഭാഗമേതു രായസ്പോഷാ  യജമാനസ്യ സന്തു

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ ആദിത്യായ നമ: ശംഭവേ നമ:"


സൂര്യദോഷപരിഹാരം ചെയ്യേണ്ടവര്‍

സൂര്യന്‍റെ ദശാപഹാരം ഉള്ളവര്‍, ചാരവശാല്‍ സൂര്യന്‍ പ്രതികൂലമായി നില്‍ക്കുന്നവര്‍, ഞായറാഴ്ച ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാര്‍, സൂര്യന്‍ ഗ്രഹനിലയില്‍ 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ സൂര്യന്‍ നില്‍ക്കുന്നവര്‍, ചതയം, ഉതൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം എന്നീ നക്ഷത്രക്കാര്‍, സൂര്യന് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ദൃഷ്ടിയോ യോഗമോ വന്നവര്‍ എന്നിവരൊക്കെയും അവരുടെ സൂര്യദശാപഹാരകാലത്ത്‌ പരിഹാരം ചെയ്യണം.


സൂര്യപ്രാര്‍ത്ഥന - ഉത്തമസമയം, സംഖ്യ

ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരസമയം സൂര്യഭജനത്തിന് അത്യുത്തമം ആകുന്നു. വീട്ടില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് സൂര്യശാന്തിമന്ത്രം 9 ഉരു ജപിക്കാം. ജപിക്കുമ്പോള്‍ കുടുംബത്തുള്ള എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഈ സമയത്ത് മാണിക്യമോതിരം ധരിക്കാം, ആദിത്യഹൃദയം ജപിക്കാം, സൂര്യനെ ഭജിച്ചുകൊണ്ട് ഭാഗ്യസൂക്തവും ജപിക്കാം.


ഫലം 

ഇത് നവഗ്രഹശാന്തി മന്ത്രത്തിലെ സൂര്യമന്ത്രം ആകുന്നു. അക്ഷരത്തെറ്റ് വരാതെയും, ശത്രുനിഗ്രഹം ആഗ്രഹിക്കാതെയും ഭയഭക്തിയോടെ ജപിക്കുക. ഫലം സുനിശ്ചിതം ആയിരിക്കും.ദാരിദ്ര്യശമനം, രോഗശമനം (പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖം), സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യം എന്നിവയ്ക്ക് സൂര്യശാന്തി മന്ത്രം അത്യുത്തമം ആകുന്നു. ജാതകത്തിലെ സൂര്യദോഷപരിഹാരത്തിന് സൂര്യന്‍റെ അധിദേവതയായ ശിവനാണ് പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. ഏതൊരു ഗ്രഹശാന്തികര്‍മ്മത്തിനും ആദ്യം സൂര്യനെ പ്രീതിപ്പെടുത്താറുണ്ട്. ഉദാഹരണമായി, ഒരു നവഗ്രഹക്ഷേത്രത്തില്‍ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യേണ്ടി വന്നാല്‍ ഉത്തമനായ കര്‍മ്മി ആദ്യം സൂര്യന് അര്‍ച്ചന ചെയ്തിട്ടുമാത്രമേ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യുകയുള്ളൂ. 

No comments:

Post a Comment